BollywoodGeneralNEWS

പ്രിയങ്ക മാന്യതയില്ലാത്ത നടിയോ? പ്രധാനമന്ത്രിക്ക് മുന്നില്‍ ആരെങ്കിലും ഇങ്ങനെ ഇരിക്കുമോ? വിമര്‍ശകര്‍ക്ക് മറുപടിയുമായി പ്രിയങ്ക ചോപ്ര

ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ഇന്ത്യന്‍ പ്രധാന മന്ത്രിയുമായി നടത്തിയ കൂടികാഴ്ച സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ് .പ്രധാനമന്ത്രിക്ക് മുന്നിലിരുന്ന പ്രിയങ്കയുടെ
വേഷമാണ് പ്രതിഷേധക്കാരെ ചൊടിപ്പിച്ചത്.ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് മുന്നില്‍ കുട്ടിയുടുപ്പ് ധരിച്ച് കാലിന്മേല്‍ കാലും കയറ്റി ഇരുന്ന പ്രിയങ്കയെ സോഷ്യല്‍ മീഡിയ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ മുന്നിലാണ് നിങ്ങൾ ഇരിക്കുന്നത്, അപ്പോഴെങ്കിലും മാന്യമായ വസ്ത്രം ധരിച്ചുകൂടെ? എന്നായിരുന്നു ചിലരുടെ വിമര്‍ശനം. തീരെ മര്യാദ ഇല്ലാത്ത പെരുമാറ്റമാണ് പ്രിയങ്കയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും ചിലര്‍ പ്രതികരിച്ചു. തന്നെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയുമായി പ്രിയങ്ക ചോപ്ര രംഗത്തെത്തി. അമ്മ മധു ചോപ്രയുമായി ഇരിക്കുന്നൊരു ചിത്രമാണ് പ്രിയങ്ക വിമർശകർക്കായി പങ്കുവെച്ചത്. ‘ലെഗ്സ് ഫോർ ഡെയ്സ്’ എന്ന അടികുറിപ്പോടെയാണ് പ്രിയങ്ക ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

shortlink

Post Your Comments


Back to top button