എഴുത്തുകാരി മാധവിക്കുട്ടിയുടെ ചരമവാര്‍ഷിക ദിനത്തെ അനുസ്മരിച്ച് നടി മഞ്ജു വാര്യര്‍. മാധവിക്കുട്ടിയുടെ ജീവിതകഥ പങ്കുവെയ്ക്കുന്ന കമല്‍ ചിത്രത്തില്‍ മാധവിക്കുട്ടിയായി വേഷമിടുന്നത് മഞ്ജു വാര്യരാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് മാധവിക്കുട്ടിയുടെ ജന്മസ്ഥലമായ ഗുരുവായൂര്‍ പുന്നയൂര്‍ക്കുളത്ത് പുരോഗമിക്കുന്നു. ഇന്ന് മാധവിക്കുട്ടിയമ്മയുടെ ചരമവാർഷികദിനമാണെന്ന കുറിപ്പോടെ ആരംഭിക്കുന്ന പോസ്റ്റില്‍ ‘ആമി’ ഒപ്പമുള്ളതിനാൽ അസാന്നിധ്യം അറിയുന്നില്ലെന്നും മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.
Post Your Comments