BollywoodCinemaGeneralIndian CinemaNEWS

സംഘമിത്രയില്‍ നിന്നും പിന്മാറാനുള്ള കാരണം വെളിപ്പെടുത്തി ശ്രുതി ഹാസന്‍

നാന്നൂറ് കോടി രൂപ മുതല്‍മുടക്കില്‍ ബാഹുബലിയെ വെല്ലുവിളിച്ചുകൊണ്ട് ഒരുക്കുന്ന സംഘമിത്രയില്‍ നിന്നും നായിക ശ്രുതി ഹാസന്‍ പുറത്ത്. ബാഹുബലിയെ പോലെ രണ്ട് ഭാഗങ്ങളില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഔദ്യോഗികപ്രഖ്യാപനം കാൻ ഫിലിം ഫെസ്റ്റിവലിൽ നടന്നിരുന്നു. സംവിധായകൻ സുന്ദര്‍ സി, എ ആർ റഹ്മാൻ, സാബു സിറിൽആര്യ, ജയം രവി ഉൾപ്പടെയുള്ളവർ പങ്കെടുത്ത ചടങ്ങിലാണ് ശ്രുതിയെ നായികയായി പ്രഖ്യാപിച്ചത്. എന്നാല്‍ സിനിമയുടെ നിര്‍മാതാക്കളായ ശ്രീ തെന്‍ട്രന്‍ ഫിലിംസ് ശ്രുതി ചിത്രത്തില്‍ നിന്ന് പിന്മാറുകയാണെന്ന്അറിയിച്ചു. എന്നാല്‍ ഇതിന് കാരണം വ്യക്തമാക്കിയിരുന്നില്ല. അതേതുടര്‍ന്ന് ശ്രുതിയുടെ വക്താവ് ചിത്രത്തില്‍ നിന്ന് പിന്മാറിയതിനെക്കുറിച്ച്‌ വിശദീകരണവുമായി രംഗത്തുവന്നിരിക്കുകയാണ്.

ശ്രുതിയായിരുന്നു സംഘമിത്രയില്‍ നായികയായി എത്തേണ്ടിയിരുന്നത്. എന്നാല്‍ പിന്നീട് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. രണ്ട് വര്‍ഷമാണ് ചിത്രത്തിന് വേണ്ടി താരം മാറ്റിവയ്ക്കേണ്ടത്. അതുകൊണ്ട് തന്നെ ഏപ്രില്‍ മുതല്‍ ശ്രുതി സിനിമയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു. മികച്ച പരിശീലകര്‍ക്ക് കീഴില്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ ശ്രുതി ആയുധ പരിശീലനം നടത്തി. കഥാപാത്രത്തിനും ചിത്രത്തിനും വേണ്ടി ശ്രുതി ഇത്രമാത്രം ആത്മാര്‍ഥത പുലര്‍ത്തിയിട്ടും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ ചിത്രത്തിന്റെ തിരക്കഥ നല്‍കുകയോ, ഷെഡ്യൂള്‍ തീരുമാനിക്കുകയോ ചെയ്തിട്ടില്ല. അവരുടെ ഇത്തരം പ്രവര്‍ത്തികള്‍ കാരണമാണ് താരം ചിത്രത്തില്‍ നിന്നും പിന്മാറിയതെന്നു ശ്രുതിയുടെ വക്താവ് അറിയിച്ചു. ശ്രുതി തിരക്കുള്ള നടിയാണ്. ബെഹന്‍ തേരി ഹോഗി എന്ന ബോളിവുഡ് ചിത്രത്തിന്റെ പ്രമോഷന്റെ തിരക്കിലാണിപ്പോള്‍.

കാന്‍ ചലച്ചിത്രമേളയില്‍ വച്ച്‌ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു. കുതിരപ്പുറത്ത് ഇരിക്കുന്ന ആയുധധാരിയായ ശ്രുതിയുടെ ചിത്രമായിരുന്നു പോസ്റ്റര്‍.

shortlink

Related Articles

Post Your Comments


Back to top button