CinemaNEWS

വ്യത്യസ്തതയുമായി ‘ആഭാസം’ വരുന്നു, ബസ് കണ്ടക്ടറായി പ്രേക്ഷകരുടെ ഇഷ്ടതാരം

നവാഗതനായ ജൂബിത്ത് നമ്രാടത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ‘ആഭാസം’. വ്യതസ്ത കഥാപശ്ചാത്തലമുള്ള ചിത്രം സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് കൈകാര്യം ചെയ്യുന്നത്. സുരാജ് വെഞ്ഞാറമൂട് നായകനായി എത്തുന്ന ചിത്രത്തില്‍ റിമ കല്ലിങ്കലാണ് നായികയാകുന്നത്. ബസ് കണ്ടക്ടറുടെ വേഷത്തിലാണ് സുരാജിന്റെ വരവ്. അലന്‍സിയര്‍, ഇന്ദ്രന്‍സ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജൂണ്‍ എട്ടിന് ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ പ്രധാന ലൊക്കേഷന്‍ കേരളവും ബാംഗ്ലൂരുമാണ്.

shortlink

Post Your Comments


Back to top button