പ്രഖ്യാപിച്ചതുമുതല്‍ വിവാദങ്ങള്‍ പിന്തുടരുന്ന രജനി ചിത്രമാണ് കാല കരികാലന്. കബാലി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പാ രഞ്ജിത്തും രജനികാന്തും ഒന്നിക്കുന്ന കാല കരികാലന്റെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. മുംബൈയിലെ ഒരു ചേരിയുടെ പശ്ചാത്തലത്തില്‍ ഒരു ജീപ്പിനു മുകളില്‍ ഇരിക്കുന്ന രജനിയുടെ ചിത്രമാണ് പോസ്റ്റര്‍. പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ ചിത്രത്തില്‍ രജനി ഇരിക്കുന്ന ജീപ്പ് തിരികെ നല്‍കാമോ എന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് മഹീന്ദ്ര കമ്പനിയുടെ ചെയര്മാന് ആനന്ദ് മഹീന്ദ്ര.
രജനികാന്ത് ഇരുന്നതോടെ ആ ജീപ്പ് ഒരു സിംഹാസനമായി മാറി എന്ന് ട്വീറ്റ് ചെയ്ത ആനന്ദ് അതിനു ശേഷം മഹീന്ദ്ര കമ്പനിയുടെ ഓട്ടോ മ്യൂസിയത്തില്‍ സൂക്ഷിക്കുന്നതിന് വേണ്ടി ജീപ്പ് തനിക്ക് തരുമോ എന്ന് ആവശ്യപ്പെട്ട് വീണ്ടും ട്വീറ്റ് ചെയ്തത്.
ഇപ്പോള്‍ സിനിമയുടെ ചിത്രീകരണം നടക്കുകയാണെന്നും ചിത്രീകരണം പൂര്‍ത്തിയായാല്‍ ജീപ്പ് ആനന്ദ് ശര്‍മയ്ക്ക് നല്‍കാമെന്നും ചിത്രത്തിന്റെ നിര്‍മ്മാതാവ് ധനുഷ് ആനന്ദ് ശര്‍മയ്ക്ക് മറുപടി നല്കി. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷാണ് ചിത്രം നിര്‍മിക്കുന്നത്. രജനികാന്ത് ചിത്രത്തില്‍ ഉപയോഗിച്ച ജീപ്പ് എന്ന നിലിയില്‍ ജീപ്പിന് മൂല്യം കൂടുമെന്ന നിരീക്ഷണത്തിലാണ് ആനന്ദ് ജീപ്പ് ആവശ്യപ്പെട്ടത്.
Post Your Comments