BollywoodCinemaNEWSUncategorized

എല്ലാം എന്‍റെ തെറ്റാണ്, തകര്‍ന്ന വിവാഹ ജീവിതത്തെക്കുറിച്ച് ബോളിവുഡ് താരം

ഒരുകാലത്ത് ബോളിവുഡിലെ ശ്രദ്ധേയ സാന്നിദ്ധ്യമായിരുന്നു മനീഷ കൊയ്‌രാള. നിരവധി ഹിറ്റ് സിനിമകളില്‍ വേഷമിട്ട താരത്തിന്റെ ദാമ്പത്യ ജീവിതം അത്ര സുഖകരമായിരുന്നില്ല. രണ്ടു വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം വിവാഹ ബന്ധം വേര്‍പ്പെടുത്തിയ മനീഷ 2010-ലാണ് വിവാഹിതയാകുന്നത്. ഇതിനടയില്‍ ‘ക്യാന്‍സര്‍’ എന്ന രോഗവും താരത്തിന്റെ ജീവിതത്തിലേക്ക് കറുത്ത അദ്ധ്യായമായി കടന്നു വന്നു . മനശക്തിയാല്‍ ‘ക്യാന്‍സര്‍’ എന്ന മാരക രോഗത്തെ അതിജീവിച്ച മനീഷ ബോളിവുഡ് സിനിമാ ലോകത്തേക്ക് വീണ്ടും തിരിച്ചു വരാനുള്ള തയ്യാറെടുപ്പിലാണ്. നേപ്പാളി ബിസിനസുകാരന്‍ സമ്രാത് ദഹലുമായിട്ടായിരുന്നു മനീഷയുടെ വിവാഹം. വിവാഹബന്ധം വേര്‍പ്പെടുത്തിയതില്‍ മുഴുവന്‍ ഉത്തരവാദിത്തവും തനിക്കാണെന്ന് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുകയാണ് മനീഷ. എന്‍റെ ഭാഗത്താണ് എല്ലാ തെറ്റുകളും, മറുഭാഗത്ത് ഒരു തെറ്റുകളും ഉണ്ടായിരുന്നില്ലെന്നും മനീഷ പറഞ്ഞു.

shortlink

Post Your Comments


Back to top button