
എല്ലാ മുസ്ലിം സഹോദരങ്ങൾക്കും റമദാൻ കരീം ആശംസയുമായി സംവിധായകന്‍ കെ.മധു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മാതൃകാപരമായ നല്ല സന്ദേശം കെ.മധു കൈമാറിയത്.
ഹിന്ദുവായ എന്‍റെ വിശ്വാസം പോലെ എനിക്ക് പ്രധാനം തന്നെയാണ് അപരന്‍റെ വിശ്വാസത്തെ ബഹുമാനിക്കുന്നതെന്നും കെ.മധു ഫേസ്ബുക്കില്‍ കുറിച്ചു.
കെ മധുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
ലോകമെമ്പാടുമുള്ള ഇസ്‌ലാം മതവിശ്വാസികൾക്കിത് പുണ്യമാസം. സത്യ ദീനിന് തേജസ്സ് ഏകിയ മഹിതമാസം. ഹിന്ദുവായ എന്‍റെ വിശ്വാസം പോലെ എനിക്ക് പ്രധാനം തന്നെയാണ് അപരന്‍റെ വിശ്വാസത്തെ ബഹുമാനിക്കലും. പുണ്യങ്ങളുടെ പൂക്കാലമായ റമദാനിനെ നന്നായ് ഉപയോഗപ്പെടുത്തി, നാഥന് ഇഷ്ടപ്പെട്ട സൂക്ഷ്മതയുള്ള അടിയാറുകളാകാൻ എല്ലാ മുസ്ലിം സഹോദരങ്ങൾക്കും കഴിയുമാറാകട്ടെ.
റമദാൻ കരീം.
വിശ്വസിച്ചവരേ, നിങ്ങള്‍ സമ്പാദിച്ച ഉത്തമ വസ്തുക്കളില്‍ നിന്നും നിങ്ങള്‍ക്കു നാം ഭൂമിയില്‍ ഉത്പാദിപ്പിച്ചു തന്നതില്‍ നിന്നും നിങ്ങള്‍ ചെലവഴിക്കുക. കണ്ണടച്ചുകൊണ്ടല്ലാതെ നിങ്ങള്‍ക്കു തന്നെ സ്വീകരിക്കാനാവാത്ത ചീത്ത വസ്തുക്കള്‍ ദാനം ചെയ്യാനായി കരുതിവെക്കരുത്. അറിയുക: അല്ലാഹു ആരുടെയും ആശ്രയമില്ലാത്തവനും സ്തുത്യര്‍ഹനുമാണ്.” (2 : 267)
Post Your Comments