BollywoodCinemaNEWS

ബോക്സോഫീസ്‌ കളക്ഷനിലും സിക്സര്‍ പറത്തി ‘സച്ചിന്‍’

ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ജീവിതകഥ പങ്കുവെയ്ക്കുന്ന ‘സച്ചിന്‍ എ ബില്ല്യന്‍ ഡ്രീംസ്’ എന്ന ചിത്രം മികച്ച ബോക്സോഫീസ്‌ കളക്ഷനുമായി കുതിക്കുന്നു. ഡോക്യുമെന്ററി ഫോര്‍മാറ്റില്‍ പറഞ്ഞിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജെയിംസ് എര്‍സ്‌കിനാണ്. ഇന്ത്യയില്‍ 2400 കേന്ദ്രങ്ങളിലാണ്  ചിത്രം റിലീസ് ചെയ്തത്. റിലീസ് ദിവസം ഇന്ത്യയില്‍ നിന്ന് ഒന്‍പതു കോടിയോളം രൂപ ചിത്രം കളക്റ്റ് ചെയ്തു. ‘സച്ചിന്‍’ നാലാം ദിവസം പിന്നിടുമ്പോള്‍ 25 കോടിയോളം രൂപയാണ് ഇന്ത്യന്‍ കേന്ദ്രങ്ങളില്‍ നിന്ന് കൊയ്തെടുത്തത്. മറാത്തി, ഹിന്ദി, തമിഴ്, ഇംഗ്ലീഷ് അടക്കം അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്. രാജ്യത്തിന്‌ പുറത്തു നാനൂറോളം കേന്ദ്രങ്ങളില്‍ സച്ചിന്‍ റിലീസ് ചെയ്തിരുന്നു. സച്ചിന്റെ വ്യക്തി ജീവിതവും ക്രിക്കറ്റ് ജീവിതവും സമന്വയിപ്പിച്ച ചിത്രം പ്രേക്ഷകര്‍ക്ക് ഒരുപാട് അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കൂന്നുണ്ട്. സച്ചിന്റെ ജീവിത കഥ പങ്കുവെയ്ക്കുന്ന ചിത്രത്തില്‍ സച്ചിന്‍ തന്നെയാണ് ഹീറോയായി എത്തുന്നത്.

shortlink

Post Your Comments


Back to top button