
തെന്നിന്ത്യയിലെ ഹിറ്റ് ഫിലിം മേക്കര്‍ വെങ്കട്ട് പ്രഭു ആദ്യമായി കാക്കി അണിയുന്നു. മുരളി കാര്‍ത്തിക് സംവിധാനം ചെയ്യുന്ന ‘കളവ്’ എന്ന ചിത്രത്തിലാണ് പോലിസ് ഓഫീസറുടെ വേഷത്തില്‍ വെങ്കട്ട് പ്രത്യക്ഷപ്പെടുന്നത്. കരുണാകരന്‍, കലൈരഷന്‍, അഭിരാമി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘സരോജ’ ‘ഗോവ’ എന്നീ നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ വെങ്കട്ട് പ്രഭു അഭിനേതാവ് എന്ന നിലയിലും പാട്ടുകാരനെന്ന നിലയിലും കോളിവുഡിലെ ശ്രദ്ധേയ സാന്നിധ്യമാണ്.
Post Your Comments