കന്നുകാലി കശാപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തി കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ യുവജനസംഘടനകൾ നടത്തുന്ന പ്രതിഷേധങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. പ്രതിഷേധത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരസ്യമായി കാളക്കുട്ടിയെ അറുത്തത്തും ഇടതുപക്ഷ വിദ്യാർത്ഥി-യുവജന സംഘടകൾ നടത്തുന്ന ബീഫ് ഫെസ്റ്റ് നടത്തിയതിനെയും ജോയ് മാത്യു തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിമർശിക്കുന്നു.
എങ്ങിനെയെങ്കിലും അധികാരത്തിലെത്തിപ്പെടാനുള്ള തത്രപ്പാടിലാണ് നമ്മുടെ നാട്ടിലെ യുവനേക്കാളെന്നും ഏതു തരത്തിലും മാദ്ധ്യമശ്രദ്ധ പിടിച്ചു പറ്റി അധികാരത്തിലെത്താനുള്ള നീക്കമാണ് ഇത്തരം പ്രവർത്തനങ്ങളെന്നും അദ്ദേഹം വിമർശിച്ചു. വിദ്യാഭ്യാസവും വിവരവും ഉള്ള പുതിയ കുട്ടികളെ ഇമ്മാതിരി അസംബന്ധ നാടകങ്ങളിലൊന്നും കാണുന്നില്ലയെന്നു അഭിപ്രായപ്പെട്ട
അദ്ദേഹം അവർക്ക് ഭരണത്തിന്റെ ശർക്കര ഭരണിയിൽ കയ്യിട്ട് നക്കാന്‍ ആഗ്രഹമില്ലെന്നും വ്യക്തമാക്കി.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
അറിവില്ലായ്മയുടെ അറവുകാർ
——————————
എങ്ങിനെയെങ്കിലും അധികാരത്തിലെത്തിപ്പെടാനുള്ള തത്രപ്പാടിലാണു നമ്മുടെ നാട്ടിലെ
യുവ നേതാക്കൾ -എങ്ങിനെയെങ്കിലും മാദ്ധ്യമ ശ്രദ്ധപിടിച്ചു പറ്റുക, അതിലൂടെ M.L.A യോ M.P യോ മന്ത്രി തന്നെയോ ആവുക – അതിന്റെ ഏറ്റവും പുതിയ ദ്രഷ്ടാന്തമാണു യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഒരു കന്നുകുട്ടിയെ നടുറോഡിലിട്ട് ക്രൂരമായി അറുത്ത് മുറിച്ച് ചോരയിറ്റുന്ന മാംസം വീതിച്ചു നൽകിയത് -അഹിംസാ സിദ്ധാന്തത്തിന്റെ
പ്രചാരകരാണു ഇപ്പണി ചെയ്തത് എന്നോർക്കുമ്പോൾ നമ്മൾ മലയാളികൾ
ഗാന്ധിസത്തിന്റെ പുതുപാഠങൾ കണ്ട്
ഞെട്ടിപ്പോകും-
ഇനി മറ്റൊരു യുവജന സംഘടനയുടെ
വിപ്ലവമെന്താണെന്ന് വെച്ചാൽ
ബീഫ് ഫെസ്റ്റിവൽ എന്ന പേരിൽ നടുറോഡിൽ തീറ്റമൽസരം നടത്തുക-
ഫലത്തിൽ ഇതൊക്കെ ആരെയാണു സഹായിക്കുക എന്ന് ഇവർ ആലോചിച്ചിട്ടുണ്ടോ?
ഒരുകാര്യം എനിക്കു ബോദ്ധ്യമായി
വിദ്യാഭ്യാസവും വിവരവും ഉള്ള പുതിയ കുട്ടികളെ ഇമ്മാതിരി അസംബന്ധ നാടകങ്ങളിലൊന്നും കാണുന്നില്ല – കാരണം അവർക്ക് സമാധാനമായി ജീവിച്ചാൽ മതി. അല്ലാതെ ഭരണത്തിന്റെ ശർക്കര ഭരണിയിൽ കയ്യിട്ട് അവർക്ക്
നക്കണ്ട- അതുകൊണ്ട് ഞാൻ അവരോടൊപ്പം.
Post Your Comments