![](/movie/wp-content/uploads/2017/05/nikhil-advani.jpg)
പഞ്ചാബിലെ സുവർണക്ഷേത്രത്തിൽ ഒളിച്ച സിഖ് തീവ്രവാദികളെ ഉന്മൂലനം ചെയ്യുന്നതിന് ഇന്ത്യൻ സൈന്യം നടത്തിയ ഓപറേഷൻ ബ്ലൂ സ്റ്റാർ സിനിമയാക്കാനുള്ള പദ്ധതിയിൽനിന്ന് പിൻവാങ്ങുന്നതായി ബോളിവുഡ് സംവിധായകൻ നിഖിൽ അദ്വാനി. പകരം മറ്റൊരു പ്രോജക്ടുമായി മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
ബട്ല ഹൗസ് ‘ഏറ്റുമുട്ടൽ’ സംഭവം സിനിമയാക്കുകയാണ് എന്നും അദ്ദേഹം തുറന്നു പറഞ്ഞു. വിവാദ വിഷയമാണെങ്കിലും വസ്തുതകൾ അന്വേഷിക്കാനാണ് ഡൽഹിയിലെ ജാമിഅ നഗറിൽ രണ്ട് യുവാക്കളെ വെടിവെച്ചുകൊന്ന ബട്ല ഹൗസ് ‘ഏറ്റുമുട്ടൽ’ സംഭവത്തെ താന്‍ സിനിമയാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അഭിനേതാക്കളുടെ വിവരങ്ങളും ചിത്രത്തിന്റെ മറ്റു വിശേഷങ്ങളും പങ്കുവെക്കാൻ അദ്ദേഹം തയാറായില്ല.
Post Your Comments