
‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനം കവര്‍ന്ന നടി അപര്‍ണ ബാലമുരളി കോളിവുഡ് സിനിമാ ലോകത്തെത്തെയും ശ്രദ്ധേയ താരമാകുകയാണ്. ശ്രീ ഗണേഷ് സംവിധാനം ചെയ്ത ‘എട്ടുതോട്ടകള്‍’ എന്ന ചിത്രത്തില്‍ വേറിട്ടൊരു വേഷം അവതരിപ്പിച്ച് സ്റ്റൈല്‍ മന്നനെ വരെ കയ്യിലെടുത്തിരിക്കുകയാണ് അപര്‍ണ. സിനിമ കണ്ടശേഷം തന്നെ വിളിച്ച് രജനികാന്ത് പ്രശംസിച്ചതായി അപര്‍ണ പറയുന്നു. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളില്‍ ഒന്നാണതെന്നും രജനി സാറിന്‍റെ പ്രശംസ മഹാഭാഗ്യമായി കാണുന്നുവെന്നും അപര്‍ണ പങ്കുവെച്ചു. മലയാളത്തിലായാലും, തമിഴിലായാലും നല്ല കഥാപാത്രങ്ങള്‍ വന്നാലേ സ്വീകരിക്കുകയുള്ളൂവെന്നും താരം വ്യക്തമാക്കി. ‘തൃശവപേരൂര്‍ ക്ലിപ്ത’മാണ് റിലീസിന് തയ്യാറെടുക്കുന്ന അപര്‍ണയുടെ മലയാള ചിത്രം. ആസിഫ് അലി നായകനായി എത്തുന്ന ചിത്രത്തില്‍ ഓട്ടോ ഡ്രൈവറുടെ വേഷത്തിലാണ് അപര്‍ണ അഭിനയിക്കുന്നത്.
Post Your Comments