ടെലിവിഷന്‍ അവതാരകയും ബോളിവുഡ് നടിയുമായ ശ്വേത തിവാരിയെ സോഷ്യല്‍ മീഡിയയ്ക്ക് വെറുതെ വിടാന്‍ ഉദ്ദേശമില്ലെന്ന് തോന്നുന്നു, ഒന്നും രണ്ടുമല്ല മൂന്നാം തവണയാണ് ശ്വേതയെ സോഷ്യല്‍ മീഡിയ കൊല്ലുന്നത്. കഴിഞ്ഞദിവസം താരം മരിച്ചെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ശനിയാഴ്ച രാവിലെയാണ് ശ്വേതയുടെ മരണവാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്.
ഇത്തരം വാര്‍ത്തകളോട് പ്രതികരിക്കാനില്ലെന്നും ഇതിപ്പോള്‍ മൂന്നാമത്തെ തവണയാണ് തന്നെ കൊല്ലുന്നതെന്നും ശ്വേത വ്യക്തമാക്കി. ഇപ്പോള്‍ കുടുംബത്തോടൊപ്പം സുഖമായി ജീവിക്കുകയാണെന്നും ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിനിടെ താരം പങ്കുവെച്ചു.
Post Your Comments