![](/movie/wp-content/uploads/2017/05/ma.jpg)
എം.എ നിഷാദ് സംവിധാനം ചെയ്യുന്ന ‘കിണര്‍’ എന്ന ചിത്രത്തില്‍ നിന്നും നടി സുഹാസിനി പിന്മാറിയതായി റിപ്പോര്‍ട്ടുകള്‍. സ്ത്രീ കേന്ദ്രീകൃതമായ സിനിമയില്‍ സുഹാസിനിയായിരുന്നു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കാനിരുന്നത് എന്നാല്‍ സുഹാസിനിയുടെ മറ്റു സിനിമകളിലെ ഡേറ്റ് പ്രശ്നം കിണറില്‍ നിന്ന് ഒഴിവാകുന്നതിനു കാരണമായി. സുഹാസിനിക്ക് പകരം രേവതി ചിത്രത്തില്‍ നായികയാകും. തലസ്ഥാനത്ത് കിണറിന്റെ ചിത്രീകരണം പുരോഗമിക്കുന്നു.
Post Your Comments