ഫ്ളവേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘ഉപ്പും മുളകും’ സീരിയലിലെ ലച്ചുവെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന യുവതാരത്തിന് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റെന്നു വാര്‍ത്ത പ്രചരിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച വാര്‍ത്തകള്‍ തെറ്റാണെന്നാണ് ലച്ചു വ്യക്തമാക്കുന്നത്. വലിയ പരിക്കൊന്നും ഏറ്റിട്ടില്ലെന്നും അഞ്ച് ദിവസത്തെ വിശ്രമം ആവശ്യമാണെന്നും കുട്ടി സീരിയല്‍ താരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. കഴിഞ്ഞ ദിവസം നിരവധി ഓണ്‍ലൈന്‍ മീഡിയകള്‍ ലച്ചുവിന്റെ പരിക്ക് ഗുരുതരമെന്ന രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജനപ്രിയ പ്രോഗ്രാമായ ‘ഉപ്പും മുളകും’ ഫ്ളവേഴ്സ് ചാനലിലെ ഹിറ്റ് പരമ്പരയാണ്.
Post Your Comments