
മഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. ഉദാഹരണം സുജാതയെന്നു പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടും നടന്‍ ജോജു ജോര്‍ജും ചേര്‍ന്നാണ്. തിരുവനന്തപുരം ചെങ്കല്‍ ചൂള പ്രധാന ലൊക്കേഷന്‍ ആകുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗാമിക്കുന്നു
പ്രേക്ഷകര്‍ ഒരുപാട് ഇഷ്ടപ്പെടുന്ന നല്ല സിനിമയുടെ ഉദാഹരണമാവട്ടെ ഉദാഹരണം സുജാത. നിറയെ പ്രാര്‍ഥനകള്‍ വേണമെന്നും മഞ്ജു വാര്യര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
Post Your Comments