ഷൂട്ടിംഗിനിടെ നടന് പരിക്കേറ്റു

ഷൂട്ടിംഗിനിടെ ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങ്ങിന് പരിക്കേറ്റു. തലയ്ക്കാണ് പരിക്ക്. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന പത്മാവതിയുടെ അവസാനഘട്ട രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്.

രജപുത്ര സാമ്രാജ്യമായ ചിത്തൂരിലെ റാണി പത്മിനിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് പത്മാവതി. ദീപിക പദുക്കോണാണ് ചിത്രത്തില്‍ നായിക. രജപുത്ര സാമ്രാജ്യത്തെ ആക്രമിച്ച സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജിയായാണ് രണ്‍വീര്‍ സിങ് എത്തുന്നത്.

ചിത്രീകരണത്തിനിടയില്‍ തലക്ക് പരിക്കേറ്റത് മനസ്സിലാകാതെ ഷൂട്ടിംഗ് തുടരുകയും രക്തം വാര്‍ന്ന് ഒഴുകിയാപ്പോഴാണ് പരിക്കേറ്റ കാര്യം താരം തിരിച്ചറിയുന്നത്. മുംബെയിലെ ഒരു സ്വകാര്യ ആസ്പത്രിയില്‍ അദ്ദേഹത്തെ ഉടന്‍ തന്നെ പ്രവേശിപ്പിച്ചു

Share
Leave a Comment