രജനികാന്ത് -പാ രഞ്ജിത്ത് ഒന്നിക്കുന്ന പുതിയ ചിത്രമാണ് കാല കരികാലന്. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. ചേരിയുടെ പശ്ചാത്തലത്തിൽ രജനി ഒരു മുണ്ടും ജുബ്ബയും ധരിച്ച് ഒരു ജീപ്പിന്റെ മുകളിൽ കയറിയരിക്കുന്നതാണ് പോസ്റ്ററിലുള്ളത്. ഈ ചിത്രമാണ് പുതിയ വിവാദത്തിനു തിരികൊളുത്തിയിരിക്കുന്നത്. എം.എച്ച്. 01 ബി.ആർ. 1956 എന്നാണ് കാല കരികാലനിൽ എന്ന സിനിമയിൽ രജനികാന്തിന്റെ ജീപ്പിന്റെ നമ്പർ. എം.എച്ച് മഹാരാഷ്ട്രയെ പ്രതിനിധീകരിക്കുന്നു. ബി.ആർ. എന്നാൽ അത് അംബേദ്കർ ആണെന്നാണ് പുതിയ വാദം. കാരണം അതുകഴിഞ്ഞുവരുന്ന നമ്പര്‍ 1956 അംബേദ്കർ മരിച്ച വർഷമാണ്.
അധോലോക നായകൻ ഹാജി മസ്താനെ ചുറ്റിപ്പറ്റിയായിരുന്നു ആദ്യ വിവാദം. ഒടുവിൽ സംവിധായകൻ പാ രഞ്ജിത്തിന് തന്നെ വിശദീകരണവുമായി രംഗത്തുവന്നിരുന്നു. ഇപ്പോള്‍ ചേരികളുടെ കഥ പറയുന്ന ഈ ചിത്രം അടിച്ചമർത്തപ്പെട്ടവരുടെ പ്രത്യക്ഷ ദൈവമായ അംബേദ്കർ അനുകൂലിയുടെ കഥയാണെന്നാണ് പുതിയ വാദം. എന്നാല്‍ ഇതെല്ലാം ഓരോരുത്തരുടെയും വ്യാഖ്യാനങ്ങള്‍ മാത്രമാണെന്നാണ് സംവിധായകന് പാ രഞ്ജിത്തിനോട് അടുത്ത വൃത്തങ്ങള്‍ വിശദീകരിക്കുന്നത്.
Post Your Comments