BollywoodCinemaNEWS

ലോകകപ്പില്‍ തോറ്റശേഷം സച്ചിന് ആത്മവിശ്വാസം പകര്‍ന്നത് ഒരു ഇതിഹാസ താരത്തിന്‍റെ ഇടപെടല്‍

സച്ചിന്‍റെ ജീവിതകഥ പറയുന്ന ‘സച്ചിന്‍ എ ബില്ല്യന്‍ ഡ്രീംസ്’ തിയേറ്ററില്‍ മികച്ച പ്രതികരണം നേടുമ്പോള്‍ ലോകം അറിയാത്ത ചില സുന്ദര നിമിഷങ്ങള്‍ ചിത്രം പ്രേക്ഷകരോട് പങ്കുവെയ്ക്കുന്നുണ്ട്‌. ബ്രിട്ടീഷ് ചലച്ചിത്രകാരനായ ജെയിംസ് എര്‍സ്‌കിനാണ് സച്ചിന്‍റെ ജീവിതകഥ സ്ക്രീനിലെത്തിച്ചത്. സച്ചിന്‍റെ ബാല്യകാലത്തില്‍ തുടങ്ങി ക്രിക്കറ്റ് റിട്ടയര്‍മെന്‍റ് വരെ പ്രതിപാദിക്കുന്ന ചിത്രം ഡോക്യുമെന്ററി ഫോര്‍മാറ്റിലാണ് അവതരിപ്പിച്ചിരിക്കുന്നത്. 2007 ലോകകപ്പില്‍ നിന്നും ഇന്ത്യ പുറത്തായതിന് പിന്നാലെയുള്ള സംഭവ ബഹുലമായ നിമിഷങ്ങള്‍ സിനിമയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ടീം ലോകകപ്പില്‍ നിന്ന് പുറത്തായപ്പോള്‍ സച്ചിന്‍ വിരമിക്കലിനെക്കുറിച്ച് ആലോചിച്ചിരുന്നു. എന്നാല്‍ ക്രിക്കറ്റ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ വാക്കുകളാണ് സച്ചിനെ ക്രിക്കറ്റില്‍ വീണ്ടും തുടരാന്‍ പ്രേരിപ്പിച്ചത്.

shortlink

Post Your Comments


Back to top button