CinemaGeneralIndian CinemaKollywoodNEWS

വിമര്‍ശകര്‍ക്ക് മറുപടിയുമായി ഉലകനായകന്‍

ടെലിവിഷന്‍ ഷോ കളില്‍ ചര്‍ച്ചയായ സത്യമേവ ജയതേ’ എന്ന ഷോയുടെ തമിഴ് പതിപ്പുമായി എത്തുകയാണ് ഉലകനായകന്‍ കമല്‍ ഹാസന്‍. കമലിനെപ്പോലുള്ള താരങ്ങള്‍ ബിഗ് ബോസ് അവതാരകരായെത്തുന്നത് സമൂഹത്തിന് മോശം സന്ദേശം നല്‍കുമെന്ന് കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ വിഷയത്തില്‍ പ്രതികരണവുമായി താരം രംഗത്ത്.

തന്‍റെ സമൂഹ്യ പ്രതിബദ്ധത തെളിയിക്കാന്‍ വേണ്ടി ‘സത്യമേവ ജയതേ’ പോലൊരു ഷോ ചെയ്യേണ്ട കാര്യമില്ലെന്ന് കമല്‍ ഹാസന്‍ പറഞ്ഞു. സത്യമേവ ജയതേ എന്ന പരിപാടി അവതരിപ്പിച്ചിരുന്ന വ്യക്തിയേക്കാള്‍ സാമൂഹ്യ പ്രതിബദ്ധത എനിക്കുണ്ട്. എനിക്ക് ഞാനായാല്‍ മതി. അല്ലാതെ ആര്‍ക്കു മുന്‍പിലും ഒന്നും തെളിയിക്കാനില്ലയെന്നും അദ്ദേഹം വ്യക്തമാക്കി. ബിഗ് ബോസിന്റെ തമിഴ് പതിപ്പ് ട്രെയിലര്‍ പുറത്തിറങ്ങുന്ന ചടങ്ങില്‍ സംസാരിക്കുകയായുരുന്നു കമല്‍ ഹാസന്‍.

shortlink

Post Your Comments


Back to top button