
മിനിസ്ക്രീനിലെ താരങ്ങള്‍ എന്നും വീട്ടുകാരെപോലെയാണ്. നിരന്തരം ഒരേ സമയത്ത് എത്തുന്ന ഇവരില്‍ പലരും യഥാര്‍ത്ഥ ജീവിതത്തില്‍ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. അതിനു കാരണം അവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ സ്വഭാവമാണ്. കണ്ണീര്‍ നായികമാരെ നേരിട്ട് കാണുമ്പോള്‍ കെട്ടിപ്പിടിച്ച് കരയുന്നവരും, വില്ലത്തിമാരെ പരസ്യമായി തെറിവിളിക്കുന്നവരുമാണ് പ്രേക്ഷകര്‍. പല താരങ്ങളും അത്തരം അനുഭവങ്ങള്‍ തുറന്നു പറയുന്നുണ്ട്. അങ്ങനെ പണി കിട്ടിയ നായികയാണ് പ്രതീക്ഷ ജി പ്രദീപ്. എന്നാല്‍ തനിക്കതില്‍ സന്തോഷം മാത്രമേയുള്ളൂ എന്ന് പ്രതീക്ഷ പറയുന്നു.
നെഗറ്റീവ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രതീക്ഷ ഏഷ്യനെറ്റില്‍ സംരക്ഷണം ചെയ്ത അമ്മ എന്ന സീരിയലിലൂടെയാണ് ടെലിവിഷന്‍ രംഗത്ത് എത്തുന്നത്. ആദ്യ സീരിയലില്‍ തന്നെ വില്ലത്തിയുടെ വേഷമായിരുന്നു. പുറത്ത് പോകുമ്പോഴൊക്കെ പലരും പരസ്യമായി വഴക്ക് പറഞ്ഞിട്ടുണ്ട് എന്ന് പ്രതീക്ഷ പറയുന്നു. അമ്മ സീരിയല്‍ ചെയ്തുകൊണ്ടിരിയ്ക്കുന്ന സമയത്ത് ഒരിക്കല്‍ പ്രതീക്ഷ ഒരു അമ്പലത്തില്‍ പരിപാടിയ്ക്ക് പോയി. കുറേ അമ്മൂമ്മമാര്‍ അവിടെ കൂടിയിരിപ്പുണ്ട്. അമ്മ സീരിയലിലെ കുട്ടി വന്നിട്ടുണ്ട് എന്ന് കേട്ടപ്പോള്‍ അവര്‍ മാറിയിരുന്ന് , ‘വന്നേക്കുന്നു അവള്‍.. ഞങ്ങള്‍ക്കൊന്നും കാണണ്ട’ എന്ന് പറഞ്ഞു.
സത്യം പറഞ്ഞാല്‍ ഇത്തരം അഭിപ്രായങ്ങള്‍ കേള്‍ക്കുമ്പോള്‍ സന്തോഷമാണ് തോന്നാറുള്ളതെന്നു താരം പറയുന്നു. ആ കഥാപാത്രമായി നമ്മള്‍ അഭിനയിച്ചത് നന്നായത് കൊണ്ടാണല്ലോ അവര്‍ ദേഷ്യം കാണിച്ചത്. ഒരു സംതൃപ്തി ഇത്തരം അനുഭവങ്ങള്‍ നല്‍കുന്നു.
Post Your Comments