CinemaGeneralIndian CinemaMollywoodNEWSNostalgia

ആ സീന്‍ ഇതിനേക്കാള്‍ ഗംഭീരമാക്കാന്‍ ആര്‍ക്കും കഴിയില്ല; മോഹന്‍ലാലിന്‍റെ മാസ്മരിക അഭിനയത്തെക്കുറിച്ച് സംവിധായകന്‍ ടി. കെ രാജീവ്കുമാര്‍

മോഹന്‍ലാലിന്‍റെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് പവിത്രം എന്ന സിനിമയിലെ സ്നേഹമയിയായ ചേട്ടച്ഛന്‍. ചിത്രത്തിന്‍റെ ഷൂട്ടിഗ് സമയത്തെ ചില ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് സംവിധായകന്‍ ടി. കെ രാജീവ്കുമാര്‍. പിറവത്തായിരുന്നു പവിത്രത്തിന്‍റെ ഷൂട്ടിംഗ്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ച് പത്തുദിവസം കഴിഞ്ഞപ്പോള്‍ ക്ലൈമാക്‌സ് രംഗം ഷൂട്ട് ചെയ്തു. അതിനെക്കുറിച്ച് ടി. കെ രാജീവ്കുമാര്‍ പറയുന്നതിങ്ങനെ.. സീന്‍ വിശദീകരിച്ചുകൊടുത്തു. കഥാപാത്രത്തിന്റെ മൂഡും. തന്‍റെ വിശദീകരണം കേട്ട് ലാല്‍ ആകെ ആശയകുഴപ്പത്തിലായി. ഈ സീനിനായി മൂന്ന് കാര്യങ്ങള്‍ താന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. ഒന്ന് ഒരു കണ്‍വെന്‍ഷണല്‍ ഭ്രാന്തിന്റെ അവസ്ഥയല്ല കഥാപാത്രത്തിന്. രണ്ട് അയാള്‍ക്ക് ഒരു മെന്റല്‍ ഷോക്ക് കിട്ടി. എന്നാല്‍ അതൊരു ഡിപ്രഷനല്ല. മൂന്ന് ഷോക്കിന്റെ പെയിന്‍ മുഖത്തുണ്ടാകണം. ഒപ്പം പിന്നീടെപ്പോഴെങ്കിലും ജീവിതത്തിലേക്ക് തിരിച്ചെത്താവുന്ന പ്രതീക്ഷയും നല്‍കണം. ഈ സിറ്റുവേഷന്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ലാല്‍ തിരിച്ചും മറിച്ചും എന്നോട് ചോദിച്ചുകൊണ്ടിരുന്നു. എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല.

ചിത്രീകരണത്തിനായി പുറത്ത് എല്ലാ സന്നാഹങ്ങളും ഒരുക്കി ടീം മുഴുവന്‍ കാത്തിരുന്നു. ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്തത് സന്തോഷ ശിവനായിരുന്നു. ലാല്‍സാര്‍ മുറിയില്‍തന്നെ ഇരിക്കുകയും വീണ്ടും വീണ്ടും ആ രംഗം വായിച്ചുകേള്‍ക്കുകയും ചെയ്തുകൊണ്ട്  ഒന്നുരണ്ട് മണിക്കൂറുകള്‍ മുറിയില്‍ തന്നെ ഇരുന്നു. കുറച്ച് കഴിഞ്ഞ് ലാല്‍ സാര്‍ തന്നെ അകത്തേയ്ക്ക് വിളിപ്പിച്ചിട്ട് ഞാനൊരു സംഗതി കാട്ടാം. ഇഷ്ടപ്പെട്ടെങ്കില്‍ മാത്രം ഷൂട്ട് ചെയ്താല്‍ മതിയെന്ന്  പറഞ്ഞു. എന്നിട്ടദ്ദേഹം പല്ലുകള്‍ ഞവറികൊണ്ട് അലക്ഷ്യതയോടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.  മുണ്ടും ബനിയനും കയ്യില്‍ ഒരു വടിയുമായി പല്ല് ഞവറിക്കൊണ്ടിരുന്ന ലാല്‍സാറിന്റെ പ്രകടനം കണ്ട് സന്തോഷ്ശിവന്‍ ചോദിച്ചു. ഇത് നിങ്ങള്‍ പറഞ്ഞുകൊടുത്തതാണോ? അല്ലെന്ന് ഞാന്‍ പറഞ്ഞു. ഈ സീന്‍ ഇതിനെക്കാള്‍ ഗംഭീരമാകാനില്ലെന്നായിരുന്നു അപ്പോള്‍ സന്തോഷിന്റെ പ്രതികരണമെന്നും സംവിധായകന്‍ പറയുന്നു.

സിനിമയിറങ്ങി രണ്ടാം ദിവസം തന്‍റെ വീട്ടിലെ ലാന്റ്‌ഫോണിലേക്ക് പ്രശസ്ത മനശ്ശാസ്ത്രജ്ഞന്‍ സ്വരാജ്മണിയായി വിളിച്ചു. ഒരു സിനിമയ്ക്കുവേണ്ടി ഇത്രയേറെ റിസര്‍ച്ച് നടത്താറുണ്ടോയെന്ന് അദ്ദേഹം അന്വേഷിച്ചു. മെന്റല്‍ ഡിസ്ട്രസ് അനുഭവിക്കുന്ന ഒരു പേഷ്യന്റിന്റെ സിംന്റങ്ങളിലൊന്നാണ് ലാല്‍ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button