
സണ്ണി വെയിന്‍ ടോവിനോ എന്നിവരെ നായകരാക്കി അണിയറയില്‍ തുടങ്ങിയ ചിത്രമാണ് സ്‌റ്റാറിങ് പൗർണ്ണമി. മനോഹരമായ പ്രണയകഥയായിരുന്നു ചിത്രത്തിന്‍റെ ഇതിവൃത്തം. 1984 കാലഘട്ടത്തിലെ കഥ പറയുന്ന ചിത്രമായിരുന്നു അത്. പുറത്തിറങ്ങിരുന്നുവെങ്കിൽ മലയാളത്തിലെ തന്നെ എറ്റവും മികച്ച പ്രണയ ചിത്രമാകുമായിരുന്നു സ്‌റ്റാറിങ് പൗർണ്ണമിയെന്നു സിനിമാട്ടോഗ്രാഫർ സിനു സിദ്ധാർഥ് പറയുന്നു.
ചിത്രം ഷൂട്ടിംഗ് തുടങ്ങിയെങ്കിലും ഉപേക്ഷിക്കേണ്ടി വന്നു. അതിനു കാരണം മോഹന്‍ലാല്‍ ചിത്രമായ കൂതറയാണ്. സ്‌റ്റാറിങ് പൗർണ്ണമിയ്ക്കും കൂതറയ്ക്കും ഫണ്ട് നൽകിയത് ഒരേ കമ്പനിയാണ്. കൂതറ സാമ്പത്തികമായി പരാജയപ്പെട്ടതോടെയാണ് സ്റ്റാറിങ്ങ് പൗർണമി മുടങ്ങിയതെന്നു സിനു സിദ്ധാർഥ് പറയുന്നു.
സ്‌റ്റാറിങ് പൗർണ്ണമി സംവിധാനം ചെയ്തത് ആല്‍ബിയായിരുന്നു. സണ്ണിക്കൊപ്പം ടൊവിനോ, ബിന എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന്‍റെ ലൊക്കേഷന്‍ മണാലിയും ലഡാക്കുമായിരുന്നു.
Post Your Comments