CinemaNEWS

‘ദേവദൂതന്‍’ ലുക്കിനെ അനുസ്മരിപ്പിച്ച് ‘വെളിപാടിന്റെ പുസ്തകത്തില്‍ മോഹന്‍ലാല്‍ എത്തി

ഈ മാസം 17-ആം തീയതി സെന്റ്‌ സെന്റ്‌ സേവ്യേഴ്സ് കോളേജില്‍ ചിത്രീകരണം ആരംഭിച്ച മോഹന്‍ലാല്‍- ലാല്‍ജോസ് ചിത്രം ‘വെളിപാടിന്റെ പുസ്തക’ത്തില്‍ മോഹന്‍ലാല്‍ ജോയിന്‍ ചെയ്തു. ചിത്രത്തിലെ കഥാപാത്രത്തിന്റെ വേഷമെന്ന് തോന്നിപ്പിക്കുന്ന ലുക്കുമായിട്ടാണ് മോഹന്‍ലാല്‍ തന്‍റെ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടത്. ലാല്‍ ജോസ് ചിത്രത്തില്‍ ജോയിന്‍ ചെയ്തതായി മോഹന്‍ലാല്‍ ആരാധകരെ അറിയിച്ചു. ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ വൈസ് പ്രിന്‍സിപ്പളുടെ വേഷത്തിലാണ് അഭിനയിക്കുന്നത്.അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയായ രേഷ്മ രാജനാണ് ചിത്രത്തിലെ നായിക. ബെന്നി പി നായരമ്പലം തിരക്കഥ എഴുതുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്.

shortlink

Post Your Comments


Back to top button