
കുഞ്ചാക്കോ ബോബനെ നായകനാക്കി സിദ്ധാര്‍ത് ഭരതന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘വര്‍ണ്യത്തില്‍ ആശങ്ക’. ‘ചന്ദ്രേട്ടന്‍ എവിടെയാ’ എന്ന ചിത്രത്തിന് ശേഷം ഏറെ വ്യത്യസ്തതകളുമായിട്ടാണ് പുതിയ സിദ്ധാര്‍ത് ഭരതന്‍ ചിത്രമെത്തുന്നത്. ആധുനിക കേരളത്തെക്കുറിച്ച് വിവരിക്കുന്നതാണ് ചിത്രമെന്ന് സംവിധായകന്‍ സിദ്ധാര്‍ത് ഭരതന്‍ വ്യക്തമാക്കി. ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ കഥാപാത്രം ചിരിക്കാന്‍ പാടില്ലെന്ന പ്രത്യേകത കൂടിയുണ്ടെന്നും സിദ്ധാര്‍ത് ഭരതന്‍ പറയുന്നു. കുഞ്ചാക്കോ ബോബന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരിക്കും ചിത്രത്തിലേത്. അടുത്തിടെയായി പുറത്തിറങ്ങിയ ‘ടേക്ക് ഓഫ്’ എന്ന ചിത്രത്തിലെ കുഞ്ചാക്കോ ബോബന്‍റെ പ്രകടനം നിരൂപക ശ്രദ്ധ നേടിയിരുന്നു.
Post Your Comments