രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ടു തമിഴ് അനുകൂല സംഘടനയായ തമിഴര്‍ മുന്നേറ്റ പട താരത്തിന്റെ കോലം കത്തിച്ചിരുന്നു. ഉടനടി ഇതിനെതിരെ രജനി ആരാധകരും രംഗത്തെത്തി. പക്ഷെ ഇത്തരമൊരു നീക്കം രജനീകാന്തിനു രസിച്ചില്ലെന്നാണ് കോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ട്. രജനിക്കെതിരെ ഭീഷണി മുഴക്കിയ വീരലക്ഷ്മിയുടെ കോലം കത്തിച്ചതോടെയാണ് സ്റ്റൈല്‍ മന്നന് ക്ഷുഭിതനായത്. തന്റെ പേരിനും ഫാൻ ക്ലബിനും കളങ്കം വരുത്തുന്ന ആളുകളെ ഉടൻ തന്നെ പിരിച്ചുവിടാൻ ആവശ്യപ്പെട്ട് രജനി ക്ലബിന്റെ ചീഫ് വി എം സുധാകറിന് കത്തയച്ചു.
‘ക്ലബിന്റെ പേരിന് കളങ്കം വരുത്തുകയും അതിന്റെ നിയമവും അച്ചടക്കവും പാലിക്കാത്തവരുമായ എല്ലാ അംഗങ്ങളെയും ഉടൻ പിരിച്ചുവിടുന്നതായിരിക്കും രജനീകാന്ത് കത്തില്‍ വിശദീകരിക്കുന്നു
Post Your Comments