സ്ത്രീകളെ ആക്ഷേപിച്ച് തെലുങ്ക് നടന്‍ ചലപതി. നാഗ ചൈതന്യയുടെ പുതിയ ചിത്രമായ രാരാണ്ടോയി വേഡുക ചുധം എന്ന തെലുങ്ക് ചിത്രത്തിന്റെ പ്രചരണാര്‍ഥം സംഘടിപ്പിച്ച ചടങ്ങിലായിരുന്നു റാവുവിന്‍റെ വിവാദ പരാമര്‍ശം. സ്ത്രീകളെ പുരുഷന്മാര്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ മാത്രമേ കൊള്ളൂവെന്നാണ് ഒരു പൊതു ചടങ്ങില്‍ റാവു പറഞ്ഞത്. സംഗതി വിവാദമായതോടെ ഒടുവില്‍ ക്ഷമാപണം അദ്ദേഹം നടത്തി.
ചിത്രത്തില്‍ സ്ത്രീകള്‍ ശരീരത്തിന് ഹാനീകരമാണെന്ന ഒരു ഡയലോഗുണ്ട്. ഇതേ കുറിച്ച് ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചില്‍ ചോദിച്ചപ്പോള്‍, ‘സ്ത്രീകള്‍ ശരീരത്തിന് ഹാനീകരമാണോ എന്നെനിക്കറിയില്ല, പക്ഷെ അവര്‍ കിടപ്പറയിലെ ഉപകരണം മാത്രമാണ്’ എന്നായിരുന്നു ചലപതിയുടെ മറുപടി. ചലപതിയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെ അക്കിനേനി നാഗാര്‍ജ്ജുന ട്വിറ്ററിലൂടെ പ്രതികരിച്ചു.
ചിത്രത്തിന്റെ നിര്‍മാതാവാണ് നാഗാര്‍ജ്ജുന. മകന്‍ നാഗ ചൈതന്യയാണ് ചിത്രത്തിലെ നായകന്‍. ചലപതിയുടെ അശ്ലീല പരമാര്‍ശം അംഗീകരിക്കാന്‍ കഴിയില്ലയെന്ന് നാഗാര്‍ജ്ജുന പറഞ്ഞു. ഞാന്‍ സ്ത്രീകളെ ബഹുമാനിക്കുന്ന ആളാണ്. എന്റെ സിനിമയില്‍ സ്ത്രീകളെ അപമാനിക്കുന്ന ഇത്തരം അശ്ലീല സംഭാഷണങ്ങള്‍ വരാന്‍ അനുവദിയ്ക്കില്ല എന്ന് നാഗാര്‍ജ്ജുന ട്വിറ്ററിലൂടെ പ്രതികരിച്ചു.
Post Your Comments