CinemaGeneralIndian CinemaKollywoodNEWSTollywood

സൂര്യ ഉള്‍പ്പെടെ പ്രമുഖ തമിഴ് താരങ്ങള്‍ക്കെതിരെ അറസ്റ്റ് വാറന്‍റ്

പ്രമുഖ തമിഴ് താരങ്ങള്‍ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ്. സത്യരാജ്, ആര്‍. ശരത്കുമാര്‍, സൂര്യ, ശ്രീപ്രിയ, വിജയകുമാര്‍, അരുണ്‍ വിജയ്, വിവേക്, ചേരന്‍ എന്നിവര്‍ക്കെതിരെയാണ് അറസ്റ്റ് വാറന്‍റ്. ഊട്ടി മജിസ്ട്രേറ്റ് കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. ഒരു സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനായ എം. റൊസാരിയോ ആണ് പരാതിക്കാരന്‍.

2009ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഒരു തമിഴ് പത്രത്തില്‍ അഭിനേത്രികളുടെ പ്രതിച്ഛായയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധം ലേഖനം നല്‍കി എന്നാരോപിച്ച്‌ 2009 ഒക്ടോബറില്‍ ദക്ഷിണേന്ത്യന്‍ സിനി ആക്ടേഴ്സ് അസോസിയേഷന്‍ (നടികര്‍ സംഘം) യോഗം വിളിച്ചുചേര്‍ക്കുകയും അതിനെ അപലപിക്കുകയും ചെയ്തിരുന്നു.

യോഗത്തില്‍ ആ പത്രത്തെ പ്രത്യേകമായി വിമര്‍ശിക്കുന്നതിനു പകരം അവിടെ ഉണ്ടായിരുന്ന മുഴുവന്‍ മാധ്യമ പ്രവര്‍ത്തകരെയും നടന്മാര്‍ കുറ്റപ്പെടുത്തി. ഇതില്‍ പ്രതിഷേധിച്ച് ഊട്ടിയിലെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായ എം. റൊസാരിയോ നല്‍കിയ പരാതിയിലാണ് അറസ്റ്റ് വാറന്‍റ്.

2011 ഡിസംബര്‍ 19ന് ഹാജരാവണമെന്നാവശ്യപ്പെട്ട് ഇവര്‍ക്ക് കോടതി നേരത്തേ സമന്‍സ് അയച്ചിരുന്നു. എന്നാല്‍ കോടതിയില്‍ ഇതുമായി ബന്ധപെട്ട് ഇവര്‍ എത്താത്തതിനെ തുടര്‍ന്നാണ്‌ അറസ്റ്റ് വാറന്‍റ് ഇപ്പോള്‍ വന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button