Uncategorized

സച്ചിന്‍ എന്‍റെ ക്രിക്കറ്റ് കളികണ്ടു ആര്‍ത്തുവിളിച്ചു എനിക്കത് വിശ്വസിക്കാനായില്ല ;ആമിര്‍ പറയുന്നു

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മറ്റൊരാളുടെ ക്രിക്കറ്റ് കളികണ്ടു ആര്‍ത്തുവിളിച്ചാല്‍ എങ്ങനെയുണ്ടാകും? അതും ഒരു ക്രിക്കറ്റ് താരത്തിന്‍റെ മാച്ച് കണ്ടായിരുന്നില്ല സച്ചിന്റെ ആര്‍പ്പുവിളി ബോളിവുഡ് താരം ആമിറിന്‍റെ സിനിമയിലെ ക്രിക്കറ്റ് പ്രകടനം കണ്ടായിരുന്നു സച്ചിന്റെ ആവേശം. രാജ്കമല്‍ സ്റ്റുഡിയോയില്‍ ‘ലഗാന്‍’ എന്ന സിനിമയുടെ സ്ക്രീനിംഗ് നടക്കുമ്പോഴായിരുന്നു സച്ചിന്‍ ആമിറിന്റെ ക്രിക്കറ്റ് കളികണ്ടു ആവേശഭരിതനായത്.

സംഭവത്തെക്കുറിച്ച് ആമിര്‍ വിവരിക്കുന്നതിങ്ങനെ

രാജ്കമല്‍ സ്റ്റുഡിയോയിലായിരുന്നു ലഗാന്റെ സ്‌ക്രീനിങ്. തിയേറ്ററിലെ ചെറിയ ജനലിലൂടെയാണ് ഞാന്‍ സിനിമ കണ്ടുകൊണ്ടിരുന്നത്. സച്ചിനും കളി കാണുന്നുണ്ടായിരുന്നു. ഞാന്‍ നോക്കിയിരുന്നത് സച്ചിനെയാണ്. സിനിമയിലെ ക്രിക്കറ്റ് തുടങ്ങിയപ്പോള്‍ സച്ചിന്‍ ശരിക്കും ആവേശഭരിതനായി. ബ്രിട്ടന്റെ ആദ്യ വിക്കറ്റ് വീണപ്പോള്‍, അതൊരു റണ്ണൗട്ടായിരുന്നു. പന്ത് വിക്കറ്റില്‍ ഇടിച്ചപ്പോള്‍ ഞാന്‍ കാണുന്നത് സച്ചിന്‍ എഴുന്നേറ്റ് നിന്ന് അപ്പീല്‍ ചെയ്യുന്നതാണ്. ഞാന്‍ ശരിക്കും അന്തംവിട്ടുപോയി. സച്ചിന്‍ എന്റെ കളിയില്‍ ആവേശം കൊള്ളുന്നതും എനിക്കുവേണ്ടി കൈയടിക്കുന്നതുമൊന്നും വിശ്വസിക്കാന്‍ കഴിയില്ല. സച്ചിനൊപ്പമുള്ള ഓര്‍മകളില്‍ ഏറ്റവും ഊഷ്മളമായ സ്മരണ അതുതന്നെ- ആമിര്‍ ഖാന്‍

shortlink

Post Your Comments


Back to top button