GeneralIndian CinemaMollywoodNEWS

രണ്ടാമൂഴത്തിനെതിരെ വിമര്‍ശനവുമായി ഹിന്ദു ഐക്യവേദി അധ്യക്ഷ കെ പി ശശികല

 

പ്രശസ്ത സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായരുടെ പ്രമുഖ കൃതിയായ രണ്ടാംമൂഴം സിനിമയാകുന്നത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഭീമനെ കേന്ദ്രമാക്കി മഹാഭാരതത്തെ പുനരാവിഷ്കരിക്കുന്ന ഈ കൃതിയുടെ ദൃശ്യാവിഷ്കാരം ഒരുക്കുന്നത് പരസ്യ സംവിധായകന്‍ ശ്രീകുമാര മേനോനാണ്. മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായി വരുന്ന ചിത്രത്തിനെതിരെ ഹിന്ദു ഐക്യവേദി അധ്യക്ഷ കെ പി ശശികല.

രണ്ടാമൂഴം എന്ന കൃതി മഹാഭാരതം എന്ന പേരില്‍ സിനിമയാക്കിയാല്‍ ആ സിനിമ തിയറ്റര്‍ കാണില്ലെ കെ പി ശശികല പറയുന്നു. വിശ്വാസവുമായി ബന്ധപ്പെട്ടതാണ് മഹാഭാരതം. ചരിത്രത്തെയും വിശ്വാസത്തെയും വികലമാക്കുന്ന കൃതിക്ക് മഹാഭാരതം എന്ന പേര് അംഗീകരിക്കാനാകില്ലെന്നും. മഹാഭാരത ചരിത്രത്തെ തലകീഴായി അവതരിപ്പിച്ച കൃതിയാണ് രണ്ടാമൂഴം. ആ പേരില്‍ തന്നെ സിനിമയും മതി. രണ്ടാമൂഴം മഹാഭാരതം എന്ന പേരില്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും ശശികല പറയുന്നു.
പ്രവാസി വ്യവസായി ബി ആര്‍ ഷെട്ടിയുടെ നിര്‍മ്മാണത്തില്‍ 1000 കോടി ബജറ്റിലാണ് മഹാഭാരതമെത്തുന്നത്. രണ്ടാമൂഴം മഹാഭാരതം എന്ന പേരില്‍ പ്രഖ്യാപിച്ച വേളയില്‍ സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ അനുകൂലികള്‍ പ്രതിഷേധവുമായി എത്തിയിരുന്നു.

shortlink

Post Your Comments


Back to top button