BollywoodCinemaGeneralNEWS

‘ബാഹുബലി 2’ ഒരു ചിത്രത്തിന്‍റെയും റെക്കോര്‍ഡ് ഭേദിച്ചിട്ടില്ല; വിശദീകരണവുമായി ബോളിവുഡ് സംവിധായകന്‍

ഇന്ത്യന്‍ സിനിമാ മേഖലയില്‍ ചരിത്രമായി മാറുന്ന ബാഹുബലി 2 വിനെ വിമര്‍ശിച്ച് ബോളിവുഡ് സംവിധായകന്‍ രംഗത്ത്. 2001ല്‍ സണ്ണി ഡിയോളിനെ നായകനാക്കി ഗദാര്‍: ഏക് പ്രേം കഥ എന്ന സിനിമ സംവിധാനം ചെയ്ത അനില്‍ ശര്‍മയാണ് ബാഹുബലി 2വിന്‍റെ കളക്ഷന്‍ നേട്ടം ചരിത്രമാകില്ലയെന്നു അഭിപ്രായപ്പെട്ടത്. 1650 കോടി കലക്ട്‌ ചെയ്ത ബാഹുബലി 2 യഥാര്‍ത്ഥത്തില്‍ ഒരു റെക്കോര്‍ഡും തകര്‍ത്തിട്ടില്ലെന്നാണ് അനില്‍ ശര്‍മ പറയുന്നത്.

നല്ല സിനിമകള്‍ വരുമ്പോള്‍ റെക്കോര്‍ഡുകള്‍ തകരും. എന്നാല്‍ ബാഹുബലി 2 വിനെ വച്ചുനോക്കുമ്പോള്‍ ആ ചിത്രം ഒരു റെക്കോര്‍ഡ് പോലും ഇതുവരെ തകര്‍ത്തിട്ടില്ല. 2001ലാണ് എന്റെ ചിത്രം ഗദാര്‍ റിലീസ് ചെയ്യുന്നത്. അന്ന് 25 രൂപയാണ് ഒരു ടിക്കറ്റിന്. അന്ന് എന്റെ സിനിമ 265 കോടി കലക്ട് ചെയ്തു. ഇന്നത്തെ പണനിരക്കുമായി താരതമ്യം ചെയ്തുനോക്കിയാല്‍ ഏകദേശം 5000 കോടി രൂപ.

ബാഹുബലി 2 ഇപ്പോള്‍ 1500 ല്‍ എത്തിയിട്ടേ ഒള്ളൂ. അതുകൊണ്ട് ഈ സിനിമയെ ഇങ്ങനെ പൊക്കിപറയേണ്ടതില്ല’. –അനില്‍ ശര്‍മ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button