
മോഹന്‍ലാലിന്റെ വിജയ ചിത്രം പുലിമുരുകന്റെ ഹിന്ദി പതിപ്പില്‍ അഭിനയിക്കാന്‍ തയ്യാറായി ബോളിവുഡ് താരം സല്മാന് ഖാന്. മലയാളത്തില്‍ നൂറുകോടി ക്ലബ്ബില്‍ കയറിയ ഈ ചിത്രം തനിക്ക് സൂപ്പര്‍ ഹിറ്റ് സമ്മാനിച്ച മലയാളി സംവിധായകന് സിദ്ധിഖ് സംവിധാനം ചെയ്യണമെന്നാണ് സല്‍മാന്റെ ആഗ്രഹമെന്നും ഇതിനായി സംവിധായകന് സിദ്ധിഖുമായി ചര്‍ച്ചകള്‍ നടത്തിയെന്നും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
സല്മാന് ഖാന് തന്നെയായിരിക്കും ചിത്രത്തിന്റെ നിര്‍മ്മാതാവെന്നും സൂചനയുണ്ട്. കബീര്‍ ഖാന് സംവിധാനം ചെയ്യുന്ന ടൈഗര്‍ സിന്ദാ ഹേയുടെ ചീത്രീകരണത്തിന്റെ തിരക്കിലാണ് താരം. അത് പൂര്‍ത്തിയായാല്‍ പുലിമുരുകന്റെ ചര്‍ച്ചകള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷൂട്ടിംഗ് പൂര്‍ത്തിയായ ട്യൂബ് ലൈറ്റ് ആണ് സല്‍മാന്റെ പ്രദര്‍ശനത്തിനു ഉടന്‍ എത്തുന്ന ചിത്രം. ജൂണ്‍ 25 ന് ചിത്രം റിലീസ് ചെയ്യും.
Post Your Comments