Uncategorized

നിങ്ങളെ തിയേറ്ററിലേക്ക് എത്തിക്കാതിരിക്കാനുള്ള കാരണക്കാരന്‍ ഞാനാണെങ്കില്‍ എനിക്ക് നിങ്ങളോട് ചില കാര്യങ്ങള്‍ പറയാനുണ്ട്; ആസിഫ് അലി പങ്കുവെയ്ക്കുന്നു

കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ആസിഫ് അലി ചിത്രം ‘അഡ്വഞ്ചര്‍ ഓഫ് ഓമനക്കുട്ടന്‍’സോഷ്യല്‍ മീഡിയിലെ താരമാകുകയാണ്. നല്ല ചിത്രമായിട്ടും തിയേറ്ററില്‍ ആളെത്തുന്നില്ല എന്ന പരാതിയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെല്ലാം ഉള്ളത്.ചിത്രത്തോടുള്ള തിയേറ്ററുകാരുടെ സമീപനം ശരിയല്ലെന്നും ഇവര്‍ ആരോപിക്കുന്നു. സിനിമയുടെ മാര്‍ക്കറ്റിംഗ് വളരെ മോശ മാണെന്നും ചിലര്‍ വ്യക്തമാക്കുന്നു. ഫേസ്ബുക്കില്‍ സജീവമല്ലാത്ത ആസിഫ് അലി ‘അഡ്വഞ്ചര്‍ ഓഫ് ഓമനക്കുട്ടന്‍’ എന്ന ചിത്രത്തിന് വേണ്ടവിധത്തിലുള്ള പ്രമോഷന്‍ നല്‍കുന്നില്ലെന്നും ആരാധകര്‍ക്കിടെയില്‍ പരാതി ഉണ്ട്. ഇതേ തുടര്‍ന്ന് ആസിഫ് അലി ഫേസ്ബുക്കിലൂടെ ലൈവ് വീഡിയോയിലെത്തി ആരാധകര്‍ക്ക് മറുപടി നല്‍കി. നിങ്ങളെ തിയേറ്ററിലേക്ക് എത്തിക്കാതിരിക്കാനുള്ള കാരണക്കാരന്‍ ഞാനാണെങ്കില്‍ അതൊക്കെ മാറ്റിവെച്ചിട്ട് നിങ്ങള്‍ ഈ സിനിമയൊന്നു കണ്ടു നോക്കണമെന്ന് ആരാധകരോട് ഫേസ്ബുക്ക് ലൈവിലൂടെ അഭ്യര്‍ഥിക്കുകയാണ് താരം.

shortlink

Post Your Comments


Back to top button