CinemaNEWS

എന്‍റെ സുഹൃത്ത് നിവിന്‍ പോളിയല്ല നായകനെന്നുകൂടി അറിയിക്കുന്നു, പുതിയ ചിത്രത്തെക്കുറിച്ച് അല്‍ഫോണ്‍സ് പുത്രന്‍

പ്രേമത്തിന് ശേഷം പുതിയ ചിത്രവുമായി അല്‍ഫോണ്‍സ് പുത്രന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അല്‍ഫോണ്‍സ് തന്‍റെ പുതിയ ചിത്രത്തെക്കുറിച്ച് വ്യക്തമാക്കിയത് . പ്രണയവും സൗഹൃദവുമൊക്കെ പുതിയ ചിത്രത്തിലുമുണ്ടാവുമെന്നും, പക്ഷേ പ്രേമമോ നേരമോ പോലെ ആയിരിക്കില്ല ഈ ചിത്രമെന്നും പുത്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.

രണ്ട് മാസത്തിനുള്ളില്‍ എന്റെ അടുത്ത ചിത്രം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുവേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു ഞാന്‍. സംഗീതപ്രധാനമായ ഒരു ചിത്രമാണ് ചെയ്യുന്നത്. കടലിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ അത് എന്താണെന്ന് അറിഞ്ഞിരിക്കേണ്ടേ? പ്രണയവും സൗഹൃദവുമൊക്കെ പുതിയ ചിത്രത്തിലുമുണ്ടാവും. പക്ഷേ പ്രേമമോ നേരമോ പോലെ ആയിരിക്കില്ല ഈ ചിത്രം. നര്‍മ്മവും മറ്റ് വികാരങ്ങളുമൊക്കെ ചേര്‍ന്ന ഒരു സിനിമയായിരിക്കും. എന്റെ സുഹൃത്ത് നിവിന്‍ പോളിയല്ല നായകനെന്നുകൂടി അറിയിക്കുന്നു. കുറച്ച് ചിത്രങ്ങള്‍ക്ക് ശേഷം നിവിനുമൊത്ത് ഒരു സിനിമ ചെയ്‌തേക്കാം- അല്‍ഫോണ്‍സ് പുത്രന്‍

shortlink

Related Articles

Post Your Comments


Back to top button