മോഹന്‍ലാല്‍ -ലാല്‍ ജോസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആദ്യ ചിത്രത്തിനു പേരിട്ടു. വെളിപാടിന്റെ പുസ്തകം എന്നാണു ചിത്രത്തിന്റെ പേര്. മോഹന്‍ലാലിന്റെ ജന്മദിനത്തിലാണ് ചിത്രത്തിന്റെ പേര് പുറത്തുവിട്ടത്.
മോഹന്‍ലാല്‍ മൈക്കിള്‍ ഇടിക്കുള്ള എന്ന കോളേജ് പ്രൊഫസ്സറായി എത്തുന്ന ചിത്രത്തില്‍ അന്ന രേഷ്മയാണ് ചിത്രത്തില്‍ നായിക. അങ്കമാലി ഡയറിസിലെ ലിച്ചിയായി പ്രേക്ഷക മനസില്‍ ഇടം പിടിച്ച രേഷ്മ ഈ ചിത്രത്തില്‍ മേരിയെന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുക.
ബെന്നി പി നായരമ്പലം തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരുവനന്തപുരം തുമ്പ സെന്റ് സേവിയേഴ്സ് കോളേജില്‍ ആരംഭിച്ചു. അധ്യാപകരും വിദ്യാര്‍ഥികളും തമ്മിലുള്ള ആരോഗ്യകരമായ ബന്ധമാണ് ചിത്രത്തിന്റെ പ്രമേയം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.
Post Your Comments