വാഹനാപകടത്തില്‍ കൊല്ലപ്പെട്ട മോഡല്‍ സോണിക ചൗഹാന്‍റെ രക്ഷിതാക്കള്‍ കാമുകനെതിരെ രംഗത്ത്. മകളുടെ സെമിത്തേരിയില്‍ കാമുകന്‍ വരരുതെന്ന ആവശ്യമാണ് അവര്‍ ഉയര്‍ത്തുന്നത്. കാമുകനായ നടന്‍ വിക്രം ചാറ്റര്‍ജിക്കൊപ്പം യാത്ര ചെയ്യവേ ഉണ്ടായ അപകടത്തിലാണ് സോണിക മരിച്ചത്. അപകടത്തില്‍ വിക്രമിന് കാര്യമായ പരിക്കൊന്നുമുണ്ടായില്ല. മദ്യപിച്ച് അമിതവേഗതയിലാണ് വിക്രം വാഹനമോടിച്ചിരുന്നതെന്നും ഇതാണ് അപകടകാരണമെന്നും സോണികയുടെ രക്ഷിതാക്കള്‍ ആരോപിക്കുന്നു.
വിക്രമിനെ മകളെ അടക്കം ചെയ്ത സെമിത്തേരി സന്ദര്‍ശിക്കാന്‍ അനുവദിക്കരുതെന്ന് സോണികയുടെ രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍, വിക്രം ചാറ്റര്‍ജിയെ തടയാന്‍ തങ്ങള്‍ക്കാവില്ലെന്നും അതിനു കോടതി ഉത്തരവ് ആവശ്യമുണ്ടെന്നും സെമിത്തേരിയുടെ സൂക്ഷിപ്പുകാര്‍ പറഞ്ഞു.
അപകടത്തിനുശേഷം എല്ലാ ദിവസവും വിക്രം ചാറ്റര്‍ജി സോണികയെ അടക്കം ചെയ്ത സെമിത്തേരിയില്‍ എത്താറുണ്ടായിരുന്നു. ഇതാണ് സോണികയുടെ രക്ഷിതാക്കളെ ചൊടിപ്പിച്ചത്.
Post Your Comments