ബോളിവുഡിലെ വിവാദതാരം കെആര്‍കെ സോഷ്യല്‍ മീഡിയ ഉപഭോക്താകള്‍ക്ക് പുതിയൊരു ഓഫറുമായി എത്തിയിരിക്കുകയാണ്. ട്വിറ്റര്‍ ഉപഭോക്താക്കള്‍ക്കാണ് കെആര്‍കെ ഓഫര്‍ നല്‍കുന്നത്. ട്വിറ്ററിലെ ഓരോ അംഗങ്ങള്‍ക്കും അഞ്ച് ലക്ഷം രൂപ നേടാനുള്ള അവസരമാണ് കെആര്‍കെ വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ഇത് കിട്ടാന്‍ ഓരോ അംഗങ്ങളും ചെയ്യേണ്ടത് ഇത്രമാത്രം.
കെആര്‍കെയെ ട്വിറ്ററില്‍ ഫോളോ ചെയ്യുക എന്നതാണ് ആ പണി. ഈ മാസം 31 നുള്ളില്‍ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നവരുടെ ബാങ്ക് അക്കൌണ്ടിലേക്ക് അഞ്ച് ലക്ഷം രൂപ വീതം ഇട്ട് നല്‍കുമെന്നാണ് കെആര്‍കെയുടെ വാഗ്ദാനം.
കെആര്‍കെയുടെ ഈ പ്രഖ്യാപനം കുറച്ച് കൂടി പോയില്ലേയെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ ട്രോളന്മാര് ചോദിക്കുന്നത്.
Post Your Comments