ബിഗ്ബിയുടെ പുതിയ ചിത്രത്തില്‍ ഋഷി കപൂര്‍ അഭിനയിക്കുന്നു. 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അമിതാഭ് ബച്ചനും ഋഷി കപൂറും വീണ്ടും ഒന്നിക്കുന്നത്. ഉമേഷ് ശുക്ല സംവിധാനം ചെയ്യുന്ന 102 നോട്ട് ഔട്ട് എന്ന ചിത്രത്തിനായാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തിൽ അച്ഛനും മകനുമായാണ് ഇരുവരുമെത്തുന്നതെന്നാണ് വിവരം. 102 വയസുകാരനായ അച്ഛനായി ബിഗ് ബിയും 75 വയസുകാരൻ മകനായി ഋഷി കപൂറും അഭിനയിക്കുന്നു.
ട്വിറ്റര്‍ അനലിസ്റ്റായ തരണ്‍ ആദര്‍ശ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ട്വിറ്ററിലൂടെ കഴിഞ്ഞദിവസം പുറത്തു വിട്ടിരുന്നു. സമൂഹമാധ്യമങ്ങളില്‍ പോസ്റ്റര്‍ വന്‍ ശ്രദ്ധ നേടുകയാണ്. എഴുത്തുകാരനും സംവിധായകനുമായ സൗമ്യ ജോഷിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 26 വര്‍ഷത്തിന് ശേഷം ബിഗ് ബിയുമായി ഒന്നിച്ചഭിയിക്കുന്നതിന്റെ ത്രില്ലിലാണ് ഋഷി കപൂറിപ്പോൾ. സിനിമകള്‍ ഒന്നിച്ചിരുന്നില്ല എങ്കിലും നിരന്തരമായി ബന്ധപ്പെട്ടിരുന്നതിനാല്‍ 26 വര്‍ഷത്തെ അന്തരമൊന്നും തങ്ങൾക്കിടയില്‍ അനുഭവപ്പെടുന്നില്ലെന്ന് ഋഷി കപൂര്‍ ട്വീറ്റ് ചെയ്തു.
അമര്‍ അക്ബര്‍ അന്തോണി, കഭി കഭി, നസീബ്, കൂലി എന്നീ ചിത്രങ്ങളിലാണ് അമിതാഭ് ബച്ചനും ഋഷി കപൂറും മുൻപ് ഒന്നിച്ചഭിനയിച്ചിട്ടുള്ളത്.
Post Your Comments