സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച സാമന്തയുമായുള്ള നാഗാര്‍ജുനയുടെ വാട്ട്സ് ആപ് ചാറ്റാണ്. തന്റെ മരുമകള്‍ ആവുന്ന സാമാന്തയുമായുള്ള ചാറ്റ് ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ് നാഗാര്‍ജുന. തന്റെ ഭാവി വരനായ നാഗ ചൈതന്യയുടെ പുതിയ ചിത്രമായ രാരണ്ടോ വെടുക ചുതം ചിത്രത്തിന്റെ ട്രെയ്ലറിനെ കുറിച്ചാണ് സാമന്ത ചാറ്റില്‍ പറയുന്നത്. നാഗചൈതന്യയുടെ പിതാവായ നാഗാര്‍ജുന തന്നെയാണ് ഇത് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്.
ട്രെയിലര്‍ തനിക്ക് ഇഷ്ടമായെന്നും നാഗചൈതന്യ നന്നായിട്ടുണ്ടെന്നും സമന്ത നാഗാര്‍ജുനയോട് ചാറ്റില്‍ പറയുന്നു. ചാറ്റ് നാഗാര്‍ജുന ഷെയര്‍ ചെയ്തതോടെ നിരവധി ആരാധകരാണ് അഭിപ്രായവുമായി രംഗത്ത് എത്തിയത്.
കല്യണ്‍ കൃഷ്ണ കുര്സാലയാണ് രാരണ്ടോ വെടുക ചുതം സംവിധാനം ചെയ്യുന്നത്. രാകുല്‍ പ്രീത് സിംഗാണ് നായിക. നാഗാര്‍ജുനയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ബാനര്‍ അന്നപൂര്‍ണ്ണ.
Thanks for the fantastic response to the theatrical trailer of #RaRandoiVedukaChuddam / this is the reaction of my dil @Samanthaprabhu2 ??? pic.twitter.com/U3JRTCLPxy
— Nagarjuna Akkineni (@iamnagarjuna) May 17, 2017
Post Your Comments