CinemaGeneralMollywoodNEWS

പുതിയ സംഘടന തന്നെയും തഴഞ്ഞു; നടി പാര്‍വതി

മലയാള ചലച്ചിത്ര മേഖലയില്‍ നടിമാരുടെ നേതൃത്വത്തില്‍ പുതുതായി രൂപീകരിച്ച സ്ത്രീ സംഘടനയെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് നടി പാര്‍വതി. വനിതാ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമ കളക്റ്റീവ് തുടങ്ങിയത് ചാനല്‍ വാര്‍ത്തകളിലൂടെയാണ്
അറിഞ്ഞതെന്നും പാര്‍വതി പറയുന്നു.

ചാനല്‍ വാര്‍ത്ത കണ്ടാണ് സംഘടനയെക്കുറിച്ച് അറിഞ്ഞത്. ഒരു പാട് പേര്‍ വിമന്‍സ് കളക്ടീവ് സംഘടന തുടങ്ങിയതിന് തന്നെ അഭിനന്ദനം അറിയിക്കുന്നുണ്ടെന്നും ആ അഭിനന്ദനത്തിന് താന്‍ അര്‍ഹയല്ലെന്നും പാര്‍വതി തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഭാഗ്യലക്ഷ്മിയേയും പാര്‍വതിയേയും ഈ സംഘടനയില്‍ നിന്നും മാറ്റിനിര്‍ത്തിയതായാണ് ആരോപണം. തന്നെ പുതിയ സംഘടനയില്‍ ഉള്‍പ്പെടുത്താത്തത്തില്‍ വേദനയുണ്ടെന്ന് ഭാഗ്യലക്ഷ്മിയും അഭിപ്രായപ്പെട്ടിരുന്നു.

ചലച്ചിത്ര മേഖലയിലുള്ള സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ അടുത്തറിയുന്നതിനും ചര്‍ച്ച ചെയ്യുന്നതിനുമായി മഞ്ജു വാര്യര്‍, ബീനാ പോള്‍, പാര്‍വതി, വിധു വിന്‍സെന്റ്, റിമാ കല്ലിങ്കല്‍, സജിതാ മഠത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ പുതിയ സംഘടന രൂപീകരിച്ചത്. ഇന്ത്യയില്‍ തന്നെ ചലച്ചിത്രമേഖലയില്‍ ഒരു വനിതാ സംഘടന രൂപപ്പെടുന്നത് ഇതാദ്യമാണ്.

shortlink

Related Articles

Post Your Comments


Back to top button