CinemaGeneralIndian CinemaMollywoodNEWS

ചലച്ചിത്ര മേഖലയിലെ വനിതാ സംഘടനയോട് പൃഥ്വിരാജ് തന്‍റെ സമീപനം വെളിപ്പെടുത്തുന്നു

 

മലയാള ചലച്ചിത്ര മേഖലയില്‍ നടിമാരുടെ നേതൃത്വത്തില്‍ പുതുതായി രൂപീകരിച്ച സ്ത്രീ സംഘടനയ്ക്ക് പിന്തുണയുമായ് നടന്‍ പൃഥ്വിരാജ്. വനിതാ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമ കളക്റ്റീവിന്റെ കൂടെ നില്‍ക്കുന്നത് ഒരു ബഹുമതിയായാണ് താന്‍ കാണുന്നതെന്ന് പൃഥ്വിരാജ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

‘മലയാള സിനിമയിലെ സ്ത്രീ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമ കളക്റ്റീവിന്റെ കൂടെ നില്‍ക്കുന്നത് ഒരു ബഹുമതിയായികാണുമെന്നും എല്ലായ്‌പ്പോഴും ഒപ്പമുണ്ടാകു’മെന്നും തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ താരം കുറിക്കുന്നു.

ചലച്ചിത്ര മേഖലയിലുള്ള സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ അടുത്തറിയുന്നതിനും ചര്‍ച്ച ചെയ്യുന്നതിനുമായാണ് പുതിയ സംഘടന. മഞ്ജു വാര്യര്‍, ബീനാ പോള്‍, പാര്‍വതി, വിധു വിന്‍സെന്റ്, റിമാ കല്ലിങ്കല്‍, സജിതാ മഠത്തില്‍ എന്നിവരുടെ നേതൃത്വത്തിലാണ് സംഘടന രൂപീകരിച്ചത്. ഇന്ത്യയില്‍ തന്നെ ചലച്ചിത്രമേഖലയില്‍ ഒരു വനിതാ സംഘടന രൂപപ്പെടുന്നത് ഇതാദ്യമാണ്.

shortlink

Related Articles

Post Your Comments


Back to top button