ഡോക്ടര്‍മാര്‍, റിയല്‍ എസ്‌റ്റേറ്റ് ഏജന്റുമാര്‍, ബില്‍ഡര്‍മാര്‍ തുടങ്ങിയവരില്‍ നിന്ന് ബ്ലാക്ക്‌മെയില്‍ വഴിയും പെണ്‍കെണി വഴിയും പണം തട്ടുന്ന സംഘത്തിലെ അംഗം അറസ്റ്റില്‍. ശിഖ തിവാരി എന്ന ഡിജെ യാണ് മുംബൈയില്‍ പിടിയിലായത്.
രാജസ്ഥാനില്‍ ഡോക്ടറെ പറ്റിച്ച് ഒരുകോടി രൂപയുമായി മുങ്ങിയ ശിഖ മാസങ്ങള്‍ നീണ്ട അജ്ഞാതവാസത്തിനൊടുവില്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ എത്തിയതാണ് വിനയായത്. ഇതുവച്ച് ലൊക്കേഷന്‍ തിരിച്ചറിഞ്ഞ രാജസ്ഥാന്‍ പോലീസിന്റെ പ്രത്യേക ഓപ്പറേഷന്‍ ഗ്രൂപ്പ് ശിഖയെ മുംബൈയില്‍ വച്ച് പിടികൂടുകയായിരുന്നു.
ഇരുപത്തിയൊന്നുകാരിയായ ശിഖ മുംബൈയിലെ ഒരു ഹോട്ടലില്‍ ഡി.ജെയാണ്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ പോലീസ് ഇവരെ തിരഞ്ഞുകൊണ്ടിരിക്കുകയാണ്.
ജയ്പൂരിലെ കോസ്‌മെറ്റിക്‌സ് സര്‍ജന്‍ സുനിത് സോണിയില്‍ നിന്നാണ് ശിഖ ഒരു കോടി രൂപ കവര്‍ന്നത്. സൗഹൃദത്തിലായ ഇരുവരും ഒരുമിച്ച് യാത്രകള്‍ നടത്തിയിരുന്നു. അതിനുശേഷം തന്നെ ബലാത്സംഗം ചെയ്തുവെന്ന് കാണിച്ച് പരാതി നല്‍കുമെന്ന് പറഞ്ഞ് ശിഖ സുനിതില്‍ നിന്ന് രണ്ട് കോടി രൂപ ആവശ്യപ്പെടുകയായിരുന്നു.
പണം നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ ശിഖ സുനിതിനെതിരെ പോലീസില്‍ പരാതി നല്‍കുകയുംഅറസ്റ്റിലായ സുനിത് 78 ദിവസം റിമാന്‍ഡില്‍ കഴിയുകയും . അത് കഴിഞ്ഞിറങ്ങിയ സുനീത് ശിഖയ്ക്കെതിരെ ക്കേസ് കൊടുക്കുകയായിരുന്നു.
Post Your Comments