ഇന്ത്യൻ സിനിമയിൽ പുതിയ ചരിത്രമെഴുതി മുന്നേറുകയാണ് രാജമൌലിയുടെ ബാഹുബലി. ചിത്രത്തില്‍ ശിവകാമി പ്രേക്ഷക പ്രീതിനേടിയ ഒരു കഥാപാത്രമാണ്. ബോളിവുഡ് സുന്ദരി ശ്രീദേവി ചിത്രത്തിന്റെ വിജയത്തില്‍ തനിക്ക് ഭാഗമാകാന്‍ കഴിയാത്തതിന്റെ നിരാശയിലാണ്. സിനിമയുടെ അണിയറപ്രവര്‍ത്തകർ ശിവഗാമിയാകാൻ ആദ്യം ക്ഷണിച്ചത് ശ്രീദേവിയെ ആണ്. എന്നാല്‍ ഏറ്റെടുത്ത മറ്റൊരു ചിത്രമുള്ളതിനാല്‍ ഈ അവസരം അവര്‍ ഉപേക്ഷിച്ചുവെന്നും അതിനെ തുടര്‍ന്നാണ് രമ്യാകൃഷ്ണനെ ഈ വേഷത്തിനായി അണിയറക്കാര്‍ സമീപിച്ചതെന്നുമുള്ള വാര്‍ത്ത സജീവമായിരുന്നു.
എന്നാൽ ചിത്രം നിരസിക്കാൻ കാരണം ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂർ ആണെന്നാണ് ബോളിവുഡിൽ നിന്നുള്ള പുതിയ റിപ്പോർട്ട്. ബാഹുബലിയുടെ അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
ശ്രീദേവിയെയായിരുന്നു ശിവഗാമിയാകാൻ ആദ്യം മനസ്സിൽ കണ്ടിരുന്നത്. ഈ പ്രോജക്ട് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനും മുമ്പാണ് സിനിമയ്ക്കായി അവരെ സമീപിക്കുന്നത്.എന്നാല്‍ ചര്‍ച്ചയുടെ ആദ്യ സമയംതന്നെ അവരുടെ ഭർത്താവ് ബോണി കപൂർ വലിയൊരു തുക പ്രതിഫലമായി ആവശ്യപ്പെടുകയും ചിത്രത്തിന്റെ പ്രതിഫലം കൂടാതെ ബാഹുബലിയുടെ ലാഭത്തിന്റെ ഒരു ഷെയറും വേണമെന്ന് പറഞ്ഞു. കൂടാതെ ബാഹുബലിയുടെ ഹിന്ദി വിതരണവും തന്റെ കമ്പനിക്ക് നൽകണമെന്ന് ബോണി കപൂർ വാശിപിടിച്ചിരുന്നു. അങ്ങനെയാണ് ശ്രീദേവിയെ ഒഴിവാക്കാന്‍ തീരുമാനിച്ചത്.
വിജയുടെ ‘പുലി’ എന്ന തമിഴ് ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ ബോണി കപൂർ ആവശ്യപ്പെട്ട എല്ലാ നിബന്ധനകളും പ്രതിഫലും അംഗീകരിച്ചാണ് ശ്രീദേവിയെ തീരുമാനിക്കുന്നത്. മൂന്നുകോടി രൂപയാണ് പുലി സിനിമയ്ക്കായി ശ്രീദേവി മേടിച്ചത്. കൂടാതെ ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് 55 ലക്ഷവും, തെലുങ്ക് പതിപ്പിന് 15 ലക്ഷവും ശ്രീദേവിക്ക് പ്രതിഫലമായി നല്കി.
Post Your Comments