
മോഹന്‍ലാലിന്റെ പിറന്നാള്‍ ദിവസമായ മേയ്-21ന് കേരളത്തിലെ ആരാധകര്‍ നരസിംഹവും സ്ഫടികവുമൊക്കെ റീ റീലീസ് ചെയ്തു ആഘോഷിക്കുമ്പോള്‍ തെലുങ്ക് ആരാധകരും മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനം കെങ്കേമമാക്കാന്‍ ഒരുങ്ങുകയാണ്. മോഹന്‍ലാലിന്റെ ‘സാഗര്‍ ഏലിയാസ് ജാക്കി’ സ്പെഷ്യല്‍ ഷോ നടത്താനുള്ള തയ്യാറെടുപ്പിലാണ് ആന്ധ്രയിലെ ഒരുകൂട്ടം മോഹന്‍ലാല്‍ ആരാധകര്‍. മലപ്പുറത്ത് മോഹന്‍ലാല്‍ ഫാന്‍സ് നരംസിഹം റീ റിലീസ് ചെയ്യുമ്പോള്‍ മൂവാറ്റുപുഴയിലെ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന് സ്ഫടികമാണ് താരരാജാവിന്റെ ബര്‍ത്ത് ഡേ ദിനത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.
Post Your Comments