നടന് കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത സംബന്ധിച്ച അന്വേഷണം സി.ബി.െഎ ഏറ്റെടുത്തു. ചാലക്കുടി സി.ഐയില്‍ നിന്ന് സി.ബി.ഐ. ഇന്‍സ്പെക്ടര്‍ വിനോദ് രേഖകള്‍ ഏറ്റുവാങ്ങി. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം സി.ബി.ഐക്ക് കൈമാറിയത്.
നേരത്തെ മണിയുടെ മരണത്തിെന്റ അന്വേഷണം സി.ബി.െഎ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മണിയുടെ മരണത്തില്‍ അസ്വാഭാവികതയോ ദുരുഹതയോ കണ്ടെത്താനായിട്ടില്ലെന്നും അതിനാല്‍ കേസ് ഏറ്റെടുക്കാന്‍ കഴിയില്ലെന്നുമുള്ള സി.ബി.െഎയുടെ സത്യവാങ്മൂലം തള്ളിെകാണ്ടായിരുന്നു കോടതി ഉത്തരവ്.
2016 മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രോഗംമൂലമുള്ള മരണം, കൊലപാതകം, ആത്മഹത്യ, അറിയാതെ വിഷമദ്യം ഉള്ളില്‍ച്ചെന്നുള്ള മരണം എന്നിങ്ങനെയുള്ള സാധ്യതകളാണ് പോലീസ് പരിശോധിച്ചത്.
Post Your Comments