ആമിര്‍ ഖാന് നായകനായി എത്തിയ ദംഗല്‍ ഇന്ത്യന്‍ സിനിമ ലോകത്തും വിദേശത്തും വന്‍ ഹിറ്റായിരുന്നു. ചിത്രം ഇപ്പോള്‍ പാകിസ്ഥാന്, ചൈന തുടങ്ങിയ ഇടങ്ങളിലും മുന്നേറുകയാണ്. ഹോളിവുഡ് ചിത്രങ്ങളുടെ കളക്ഷന്‍ റെക്കോര്‍ഡ് മറികടന്നാണ് ദംഗല്‍ ചൈനയില്‍ മുന്നേറുന്നത്.
450 കോടിയാണ് ദംഗല്‍ ചൈനീസ് ബോക്സ് ഓഫീസില്‍ നിന്ന് ഇതുവരെ നേടിയിരിക്കുന്നത്. എന്നാല്‍ ചിത്രത്തിനെതിരെ ചൈനയിലെ സ്ത്രീ പക്ഷവാദികള്‍ രംഗത്തെത്തിയിരിക്കുകയാണ്.
ദംഗലിലെ അച്ഛന്റെ മ്യൂല്യങ്ങള്‍ ഞങ്ങളില്‍ അറപ്പുളവാക്കുന്നുവെന്നും സ്വന്തം പെണ്മക്കളെ അയാളുടെ ആഗ്രഹങ്ങള്‍ക്ക് വേണ്ടി ബലികഴിച്ചിരിക്കുകയാണ് ചെയ്യുന്നത്തെന്നും അവര്‍ ആരോപിക്കുന്നു. ലിംഗ സമത്വത്തെക്കുറിച്ച് പറയാതെ കുട്ടികളെ അടാകി ഭരിക്കുന്ന പുരുഷമേധാവിത്വമാണ് ഈ ചിത്രത്തില്‍ ഉള്ളതെന്നും അവര്‍ പറയുന്നു.
ചൈനയിലെ പ്രമുഖ പത്രമായ ഗ്ലോബല്‍ ടൈംസ് പ്രസിദ്ധീകരിച്ച അഭിപ്രായ സര്‍വ്വെയിലാണ് ദംഗലിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.
Post Your Comments