ആഗോളതലത്തില്‍ വന്‍ മുന്നേറ്റം നേടുകയാണ് ബാഹുബലി 2. എന്നാല്‍ ഇന്ത്യ കണ്ട ഈ ബ്രഹ്മാണ്ഡ ചിത്രത്തിന് സിംഗപൂരില്‍ വന്‍ തിരിച്ചടി.
ചിത്രത്തിലെ അമിത വയലന്‍സ് ചൂണ്ടിക്കാട്ടി സിംഗപൂര്‍ സെന്‍സര്‍ ബോര്‍ഡ് എന്‍സി 16 സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കിയിരിക്കുന്നത്. ഈ സര്‍ട്ടിഫിക്കറ്റ് പ്രകാരം 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ബാഹുബലി കാണാന്‍ അനുമതിയില്ലയെന്നു സെന്‍സര്‍ബോര്‍ഡ് അറിയിച്ചു. ആയിരം കോടിയില്‍ അധികം കളക്ഷന്‍ നേടി മുന്നേറിക്കൊണ്ടിരിക്കുന്ന ചിത്രത്തിനു ഇത് ഒരു തിരിച്ചടിയായിരിക്കുകയാണ്.
Post Your Comments