‘D4ഡാന്‍സ്’ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക് കൂടുതല്‍ സുപരിചതനായ ഡാന്‍സ് മാസ്റ്റര്‍ പ്രസന്ന തന്‍റെ പ്രിയപ്പെട്ട നടനെക്കുറിച്ചും അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്തതിന്‍റെ എക്സ്പീരിയന്‍സിനെക്കുറിച്ചും പങ്കുവെയ്ക്കുകയാണ്. മലയാളത്തിന്‍റെ സ്വകാര്യ അഹങ്കാരം മോഹന്‍ലാലാണ് പ്രസന്നയുടെ ഫേവറേറ്റ് ആക്ടര്‍.
മോഹന്‍ലാലിനെക്കുറിച്ചു അദ്ദേഹം പറയുന്നതിങ്ങനെ
‘കാക്കക്കുയിൽ’ എന്ന സിനിമയിലെ ‘ആലാരേ ഗോവിന്ദ’ എന്ന ഗാനരംഗത്ത് അഭിനയിക്കുമ്പോൾ 104 ഡിഗ്രി പനിയാണ് ലാലിന്. നിവർന്നു നിൽക്കാൻ പോലും വയ്യാത്ത അവസ്ഥ. പക്ഷേ, ആ ഗാനരംഗത്ത് അദ്ധേഹത്തിന്റെ എനർജി ശ്രദ്ധിക്കൂ. ക്യാമറ ഓണാവുമ്പോൾ ലാലേട്ടനിൽ അത്ഭുതകരമായതെന്തോ സംഭവിക്കുന്നു. എന്റെ കൈ ഒടിഞ്ഞിരിക്കുന്നതിനാൽ അദ്ദേഹം എന്നെ ഡാൻസ് ചെയ്യാൻ അനുവദിച്ചില്ല. പറഞ്ഞുതന്നാൽ മതി, ഞാൻ ചെയ്യാം എന്നദ്ദേഹം പറഞ്ഞു. എനിക്ക് ഉള്ളിൽ ശരിയാകുമോ എന്നൊരു സംശയമുണ്ടായിരുന്നു. പക്ഷേ, ഷോട്ട് എടുത്തപ്പോൾ അത്ഭുതപ്പെട്ടുപോയി. പാട്ടിന്റെ ക്ലൈമാക്സിൽ ലാൽ ഉറിയടിക്കുന്ന രംഗമുണ്ട്. 10-12 അടി ഉയരത്തിൽ നിന്ന് ലാൽ താഴെ വീണു. ലാലിന് ഇത്തരം വീഴ്ചകളൊന്നും വിഷയമേയല്ല. അഭിനയത്തിലെ ഫ്ലക്സിബിലിറ്റി അദ്ദേഹത്തിന് നൃത്തത്തിലുമുണ്ട്. “എല്ലാ കൊറിയോഗ്രാഫേഴ്സിന്റെയും ഓൾ ടൈം ഫേവറിറ്റ് ലിസ്റ്റിൽ മോഹൻലാലുണ്ടാവും-പ്രസന്ന മാസ്റ്റര്‍
Post Your Comments