കഴിഞ്ഞ വര്‍ഷം ഓണത്തിനിറങ്ങിയ ചിത്രമായിരുന്നു ജൂഡ് ആന്‍റണി ജോസഫിന്‍റെ ‘ഒരു മുത്തശ്ശി ഗദ’. രജിനി ചാണ്ടിയെന്ന അറുപത് കാരിയായിരുന്നു ചിത്രത്തിലെ നായികയായി പ്രത്യക്ഷപ്പെട്ടത്. വാര്‍ധക്യ ജീവിതത്തിലെ വ്യതസ്ത തലം പ്രേക്ഷകര്‍ക്ക് മുന്നില്‍ തുറന്നുവെച്ച ചിത്രം ഭേദപ്പെട്ട അഭിപ്രായം നേടിയിരുന്നു. ചിത്രത്തിലെ പ്രായമേറിയ ലീലാമ്മയുടെ കഥ നര്‍മത്തിന്റെ ചേരുവ ചേര്‍ത്താണ് ജൂഡ് അവതരിപ്പിച്ചത്. ഇത്തരമൊരു വ്യത്യസ്ത ആശയം ജൂഡിനോട് പങ്കുവെച്ചത് യുവ സൂപ്പര്‍ താരം നിവിന്‍ പോളിയായിരുന്നു. മുത്തശി ഗദയ്ക്ക് സമാനമായ രീതിയില്‍ കോളിവുഡിലും ഒരു ചിത്രം കഴിഞ്ഞ മാസം റിലീസ് ചെയ്തിരുന്നു ധനുഷ് സംവിധാനം ചെയ്ത ‘പവര്‍ പാണ്ടി’ എന്ന സിനിമ മുത്തശ്ശി ഗദയുടെ കഥയുമായി സാമ്യമുണ്ടെന്നാണ് പ്രേക്ഷകര്‍ വിലയിരുത്തുന്നത്. ധനുഷ് തന്നെ നിര്‍മ്മിച്ച ചിത്രം തമിഴ് നാട്ടില്‍ കാര്യമായ ബോക്സ് ഓഫീസ് ചലനമുണ്ടാക്കിയില്ല, എങ്കിലും നല്ല ചിത്രമെന്ന നിരൂപക അഭിപ്രായം പവര്‍ പാണ്ടി സ്വന്തമാക്കി. രാജ് കിരണും, പ്രസന്നയും രേവതിയുമൊക്കെ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ പവര്‍ പാണ്ടി മുത്തശ്ശി ഗദയുടെ തനി പകര്‍പ്പാണെന്നാണ് ചിലരുടെ വാദം. മുത്തശ്ശി ഗദ റിലീസ് ചെയ്തതിനു ശേഷമാണ് പവര്‍ പാണ്ടിയുടെ ചിത്രീകരണം ആരംഭിച്ചത്. എന്നാല്‍ ഈ ചിത്രം ധനുഷ് മുത്തശ്ശി ഗദയില്‍ നിന്നല്ല ഉള്‍ക്കൊണ്ടിരിക്കുന്നതെന്നും രണ്ടും വര്‍ഷം മുന്‍പേ ഒരു ചാനല്‍ ചര്‍ച്ചയില്‍ ധനുഷ് ഇത്തരമൊരു പ്രമേയത്തെക്കുറിച്ചു സൂചിപ്പിച്ചിരുന്നതായും ചിലര്‍ പറയുന്നു .
Post Your Comments