
മറാട്ടി സിനിമാ നിര്‍മ്മാതായ അതുലിന്റെ മരണത്തില്‍ ഭാര്യ അറസ്റ്റില്‍. നഗരത്തിലെ ഹോട്ടല്‍ മുറിയില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് അതുലിനെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്നാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ അതുല്‍ കുറിച്ചിരുന്നു.
അതുലിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് അച്ഛന് ബാജിറാവു തപ്കിര്‍ (59) നല്കിയ പരാതിയെ തുടര്‍ന്നാണ് ഭാര്യ പ്രിയങ്കയെയെയും മറ്റു മൂന്നു പേരെയും അറസ്റ്റ് ചെയ്തത്. പ്രിയങ്കയെയെ കൂടാതെ സഹോദരന്മാരായ കല്യാണ്‍ ഗഹ്വാനെ, ബാലു ഗഹ്വാനെ, ബന്ധു ബാപ്പു തിയാഗെല് എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ടവര്‍.
ആത്മഹത്യാപ്രേരണ കുറ്റമാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ഖേദിയിലെ വീട്ടില്‍ വച്ചാണ് ഇവര്‍ അറസ്റ്റിലായത്.
Post Your Comments